അസ്സംബ്ളീസ് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ ക്യാമ്പ് സമാപിച്ചു

Kerala

അസ്സംബ്ളീസ് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ ക്യാമ്പ് സമാപിച്ചു
മാവേലിക്കര: അസ്സംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മദ്ധ്യമേഖലാ സണ്ടേസ്കൂള്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി ക്യാമ്പ് ഡിസ്ട്രിക്ട് കൌണ്‍സില്‍ സൂപ്രണ്ട് റവ. ടി.ജെ. സാമുവേല്‍ ഉദ്ഘാടനം ചെയ്തു.

 

മദ്ധ്യമേഖലാ സണ്ടേസ്കൂള്‍ കണ്‍വീനര്‍ സുനില്‍ പി. വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. റവ. പി.എസ്. ഫിലിപ്പ്, പാസ്റ്റര്‍ ജോണ്‍ ഫിലിപ്പ്, കെ.ജെ. ജോര്‍ജ്ജുകുട്ടി, ഡോ. ബാബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

 

സുവിശേഷ റാലി റവ. ഷാജി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത 100 കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും 25 കുട്ടികള്‍ക്ക് ബൈബിളും വിതരണം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.