അനാചാരങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
ചേര്‍ത്തല: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങളും നിയന്ത്രിക്കാന്‍ ഉടന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മതവിശ്വാസം അന്ധവിശ്വാസമല്ല.
മതവിശ്വാസത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് നാടും സമൂഹവും എതിര്‍ക്കുന്നത്. ഉപേക്ഷിച്ച പല അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ജാതിപ്പേരുകള്‍ വാശിയോടെ കൊച്ചുകുഞ്ഞുങ്ങളിലടക്കം ചേര്‍ത്ത് വിളിക്കുന്ന അവസ്ഥയുമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ഇതിനെ തടയാനാകില്ല.
സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ വേണം. ശാസ്ത്രത്തെ അംഗീകരിച്ച് നാം മുന്നോട്ടു നീങ്ങണം. മുഖ്യമന്ത്രി പറഞ്ഞു.

