സംവാദത്തില്‍ പ്രമുഖ മുസ്ളീങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് രണ്ടു സുവിശേഷകരെ കുത്തി പരിക്കേല്‍പ്പിച്ചു
കമ്പാല: ഉഗാണ്ടയില്‍ ക്രിസ്ത്യന്‍ -ഇസ്ളാം സംവാദത്തില്‍ നിരവധി മുസ്ളീങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതില്‍ കോപാകുലരായവര്‍ രണ്ടു സുവിശേഷകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗാങ്ങ ജില്ലയിലെ മുസ്ളീം ഭൂരിപക്ഷ കേന്ദ്രമായ നമ്പിരിക ഗ്രാമത്തില്‍ സെപ്റ്റംബര്‍ 24-നായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. ആന്‍ഡ്രു ഡികുസുക (35), റൊണാള്‍ഡ് മുസസിരി (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നത്.
ഇരുവരും ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ -ഇസ്ളാം മത സംവാദം നടത്തി വരികയായിരുന്നു. പ്രമുഖ ഇസ്ളാം മത പണ്ഡിതന്മാരുമായുള്ള സംവാദത്തില്‍ നിരവധി പ്രമുഖരായ മുസ്ളീങ്ങളും പങ്കെടുക്കുകയുണ്ടായി.
സംവാദ കേന്ദ്രങ്ങളില്‍ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി പേരും, മന്ത്രവാദികളും, തെരുവു കച്ചവടക്കാരുള്‍പ്പെടെയുള്ളവരും യേശുക്രിസ്തുവിങ്കലേക്കു കടന്നു വരികയുണ്ടായി.
സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ സുവിശേഷകര്‍ക്കും പുതുതായി ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ക്കും നേരെ ഇസ്ളാം മത മൌലിക വാദികള്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.
അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ 24-ന് നമ്പരികയിലെ സംവാദ കേന്ദ്രത്തിലും ധീരമായി കര്‍ത്താവിനുവേണ്ടി നിന്നത്. എതിരാളികള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ കഴിയാത്തവിധം ക്രിസ്തുവിനെക്കുറിച്ചും ആത്മരക്ഷാ പദ്ധതിയെക്കുറിച്ചും വിവരിച്ചു.
നിരവധി പേര്‍ സത്യം മനസ്സിലാക്കി ക്രിസ്തുവിനായി സമര്‍പ്പിച്ചു. വൈകിട്ട് 7.30-ന് സംവാദ യോഗം അവസാനിപ്പിച്ച് സുവിശേഷകര്‍ വീട്ടിലേക്ക് തിരികെ പോയപ്പോള്‍ ഒരു റെയില്‍വേ ക്രോസിങ്ങില്‍വച്ച് വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം മുസ്ളീങ്ങള്‍ ഇരുവരെയും മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.
ഉടന്‍തന്നെ ഇരുവരെയും ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി.

