ഇറാനില്‍ പ്രതിഷേധം തുടരുന്നു: പുരുഷ പുരോഹിത വര്‍ഗ്ഗത്തിനെതിരെ യുവ തലമുറ

ഇറാനില്‍ പ്രതിഷേധം തുടരുന്നു: പുരുഷ പുരോഹിത വര്‍ഗ്ഗത്തിനെതിരെ യുവ തലമുറ

Breaking News Middle East

ഇറാനില്‍ പ്രതിഷേധം തുടരുന്നു: പുരുഷ പുരോഹിത വര്‍ഗ്ഗത്തിനെതിരെ യുവ തലമുറ
ടെഹ്റാന്‍ ‍: മതാചാര പോലീസിന്റെ മര്‍ദ്ദനത്തില്‍ മഹ്സ ആമിനയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴും ഇറാനില്‍ പ്രതിഷേധം തുടരുകയാണ്.

ഞായറാഴ്ച ടെഹ്റാനിലെ പ്രമുഖ വിദ്യാലയത്തില്‍ പ്രതിഷേധം നടത്തിയ 12 വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു ഇറാനിയന്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ മുന്‍ നിരയിലേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

അഭ്യസ്ത വിദ്യരായ യുവ തലമുറയും മുതിര്‍ന്ന പുരുഷ പുരോഹിത വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത പ്രകടമാകുന്നതാണ് ടെഹ്റാനിലെ സ്ഥിതിഗതികള്‍ ‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇറാന്‍ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുവാന്‍ സുരക്ഷാ സേനയെ ഭരണകൂടം ഉപയോഗിക്കുന്നുമുണ്ട്. സംഭവത്തില്‍ ഞായറാഴ്ച ആദ്യമായാണ് ഇറാന്‍ പരമോന്നത മതനേതാവ് അലി ഖുമേനി പ്രതികരിച്ചത്.

ഇറാനില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്നു ഖുമേനി ആരോപിക്കുന്നത്. കുര്‍ദ്ദിഷ് പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ടെഹ്റാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഷെരിഫ് സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രതിഷേധിച്ച നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ആക്രമണം അഴിച്ചു വിടുകയുണ്ടായി.

ചിലര്‍ ഹിജാബ് വലിച്ചെറിഞ്ഞും, മുടി മുറിച്ചും പ്രതിഷേധിച്ചതും ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രതിഷേധത്തിനിടയില്‍ ഇതുവരെ 52 പേര്‍ കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.