പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത

പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത

Asia Breaking News

പറക്കുന്ന കാര്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത

ബീജിംഗ്: സയന്‍സ് ഫിക്ഷന്‍ സിനിമകളിലും നോവലുകളിലും മാത്രം കണ്ട് പരിചയമുള്ള പറക്കുന്ന കാര്‍ ഉടന്‍തന്നെ നിരത്തുകളില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ചൈനയില്‍നിന്നുള്ള വാര്‍ത്ത.

ചൈനീസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത പ്രകാരം സിച്വാന്‍ പ്രവിശ്യയിലെ ജിയാ ഓടോങ് യൂണിവേഴ്സിറ്റി കഴിഞ്ഞ ആഴ്ച നടത്തിയ പരീക്ഷണത്തില്‍ കാന്തിക ശക്തി ഉപയോഗിച്ച് തറയില്‍നിന്നും കാറുകളെ 35 മില്ലീമീറ്ററോളം ഉയര്‍ത്തി സഞ്ചരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പരീക്ഷണത്തിന്റെ ഭാഗമായി അടിയില്‍ ശക്തമായ കാന്തങ്ങള്‍ ഘടിപ്പിച്ച 8 കാറുകള്‍ പ്രത്യേകമായി തയ്യാറാക്കിയ കാന്തിക മണ്ഡലമുള്ള പാതയ്ക്കു മുകളിലൂടെ ഓടിച്ചു നോക്കുകയായിരുന്നു. ഇതില്‍ ഒരു കാര്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയുണ്ടായി.

പരീക്ഷണത്തെക്കുറിച്ച് ചൈനീസ് മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു കാര്‍ ഇടയ്ക്കിടയ്ക്ക് വായുവില്‍ ചെറുതായി ഉയര്‍ന്നു പൊങ്ങി സഞ്ചരിക്കുന്നതായി കാണാം.

പരീക്ഷണത്തിനായി ഏട്ട് കിലോമീറ്ററോളം നീളത്തില്‍ കാന്തിക ശക്തിയുള്ള റെയില്‍ പാതക റോഡില്‍ ഘടിപ്പിച്ചിരുന്നു.

അമിത വേഗതയിലെ ഡ്രൈവിങ്ങിനിടയിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ഗതാഗത വകുപ്പിന്റെ ഗവേഷണത്തിനിടയാണ് മാഗ്നെറ്റ് ലെവിറ്റേഷന്‍ ഉപയോഗിച്ചുള്ള കാറുകളും പരീക്ഷിക്കപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.