ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്

Asia Breaking News

ചൈനയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ കല്ലേറ്
ബീജിംഗ്: ചൈനയില്‍ ബീച്ചില്‍ സ്നാനശുശ്രൂഷ നടക്കുന്നതിനിടയില്‍ അധികാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സെപ്റ്റംബര്‍ 10-ന് ഒരു ബീച്ചില്‍ നടത്താന്‍ ക്രമീകരിച്ച സ്നാനശുശ്രൂഷയിലാണ് ആക്രമണമുണ്ടായത്.

ഷെന്‍ഷന്‍ ട്രിനിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20 ഓളം പേര്‍ ഒത്തുകൂടി മതപരമായ പ്രവര്‍ത്തനങ്ങള്‍ ബീച്ചില്‍ നടക്കുന്നുവെന്നും ഇതിനെ തടയണമെന്നും ബീച്ച് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടു.

എന്നാല്‍ ചര്‍ച്ച് പാസ്റ്റര്‍ മാവോ ഷിബിനും വിശ്വാസികളും സ്നാന ശുശ്രൂഷയുമായി മുന്നോട്ടു പോയി.

ഇതേത്തുടര്‍ന്ന് സൂപ്പര്‍ വൈസര്‍ ആളുകളോട് സഭാ വിശ്വാസികളെ കല്ലെറിയാന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ കല്ലേറും ഭീഷണിയും വകവെയ്ക്കാതെ സ്നാന ശുശ്രൂഷ വിജയകരമായി നടന്നു.

2 പുരുഷന്മാരും 2 സ്ത്രീകളും സ്നാനമേറ്റു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ആക്രമണത്തിനിടയിലും സ്നാനമേല്‍ക്കുവാന്‍ ധീരത കാണിച്ചവരെ പാസ്റ്റര്‍ പ്രത്യേകം അഭിനന്ദിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.