എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി; 2023-ല്‍ ലോകമഹായുദ്ധം, നോസ്ട്രഡാമിന്റെ പ്രവചനത്തില്‍ ആശങ്കയോടെ ലോകം
പാരീസ്: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞന്‍ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും ലോകത്ത് ചര്‍ച്ചയാകുകയാണ്. 96-ാം വയസില്‍ രാജ്ഞി അന്തരിക്കുമെന്നും മകന്‍ ചാള്‍സ് രാജാവ് ആകുമെന്നുമുള്ള പ്രവചനം യാഥാര്‍ത്ഥ്യമായതോടെയാണ് ലോകം ഒരിക്കല്‍ കൂടി ആശങ്കപ്പെടുന്നത്.
അതിനു കാരണം 2023-ല്‍ഡ ലോകമഹായുദ്ധം നടക്കുമെന്നും ഏഴു മാസത്തെ മഹായുദ്ധത്തില്‍ ദുഷ്പ്രവര്‍ത്തികള്‍ മൂലം ആളുകള്‍ മരിക്കുമെന്നുമാണ് പ്രവചനത്തിലുള്ളത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലും തായ്വാന്‍ പ്രശ്നത്തിന്റെ പേരില്‍ ലോക ശക്തികളായ അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷ സമാന സാഹചര്യവും ഈ പ്രവചനത്തെ ഭയത്തോടെയാണ് ജനങ്ങള്‍ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ലോകശക്തികള്‍ ചേര്‍ന്നുകൊണ്ട് പുതിയ ഒരു ശക്തിയായി മാറുമെന്നും അത് ലോകത്ത് ഒരു പുതിയ അധികാര ക്രമം സൃഷ്ടിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി പറയപ്പെടുന്നു.
ചൈനയും റഷ്യയും തമ്മിലുള്ള സൌഹൃദത്തെ ഇതുമായി ചേര്‍ത്ത് വായിക്കുന്നവരുമുണ്ട്. എന്നാല്‍ ഒരു ശക്തനായ ലോക നേതാവും ദുര്‍ബലനായ ഒരു നേതാവും ആയിരിക്കാം സഖ്യത്തിലാവുന്നത്. അല്ലെങ്കില്‍ ഒരു പുരുഷ നേതാവും വനിതാ നേതാവും ആയിരിക്കാം എന്നും പ്രവചനങ്ങളില്‍ കാണുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ അവസാനത്തെ യഥാര്‍ത്ഥ മാര്‍പാപ്പ ആയിരിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി പുതിയ മാര്‍രാപ്പ വരും. 2023-ല്‍ മനുഷ്യര്‍ ചൊവ്വ സന്ദര്‍ശിക്കും എന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.
2029-ഓടെ മനുഷ്യന്‍ ചൊവ്വായില്‍ ഇറങ്ങുമെന്ന് എലോണ്‍ മസ്ക് വെളിപ്പെടുത്തിയിരുന്നു.
അഡോള്‍ഫ് ഹിറ്റ്ലറിന്റെ ഉദയം, രണ്ടാം ലോകമഹായുദ്ധം, സെപ്റ്റംബര്‍ 11 -ലെ ഭീകരാക്രമണം തുടങ്ങി കോവിഡ് മഹാമാരിയുടെ വ്യാപനം അടക്കം ഒട്ടനവധി സംഭവങ്ങള്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
1503 ഡിസംബറില്‍ ജനിച്ച നോസ്ട്രഡാമസ് 1566 ജൂലൈയിലാണ് മരണപ്പെട്ടത്. ഇദ്ദേഹം 942 പദ്യരൂപത്തിലെ പ്രവചന കുറിപ്പുകള്‍ 1555-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

