പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം

പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം

Breaking News Health

പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം
പഴങ്ങള്‍ വേനല്‍ക്കാലത്ത് മാത്രം കഴിക്കണമെന്നുള്ളതാണ് പലരുടെയും ധാരണ.

മഴക്കാലത്ത് പനിയും ജലദോഷവും പേടിച്ച് പഴങ്ങള്‍ ഒഴിവാക്കുന്നതാണ് പതിവ്.

എന്നാല്‍ ചില പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും മഴക്കാലത്തും കഴിക്കാവുന്നതാണ്. രേഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. പീച്ച്, പ്ളം, ചെറി, മാതള നാരങ്ങ തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ എ, സി, ഫൈബര്‍ ‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

മഴക്കാലത്ത് കഴിക്കാന്‍ ഉത്തമമായ പഴങ്ങളാണിത്. പടവലങ്ങ, ചുരയ്ക്ക, മത്തങ്ങ, മുരിങ്ങക്കായ, മുതലായ പച്ചക്കറികള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കും.

ആവിയില്‍ വേവിച്ച സാലഡുകള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ ചര്‍മ്മത്തിനു അഴക് കൂട്ടുകയും ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.