തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു

തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു

Breaking News USA

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗകനെ അറസ്റ്റു ചെയ്തു

വാഷിംഗ്ടണ്‍ ‍: യു.എസില്‍ തെരുവില്‍ സുവിശേഷം പ്രസംഗിച്ചതിന് ഒരാള്‍ അറസ്റ്റില്‍ ‍.

ജൂണ്‍ 27-ന് പടിഞ്ഞാറന്‍ തീരപ്രദേശമായ സീറ്റിലില്‍ എല്‍ജിബിറ്റി സ്മാരകോത്സവ കെട്ടിടത്തിനു സമീപം പബ്ളിക് പാര്‍ക്കില്‍ നിന്നുകൊണ്ട് ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്ത മാത്യു മെയ്നിക്കിനെയാണ് സീറ്റിലില്‍ പോലീസ് അറസ്റ്റു ചെയ്തത്.

പൊതുജനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ ഉച്ചത്തില്‍ ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയായിരുന്നു പോലീസ് അറസ്റ്റ്.

സ്പെഷ്യല്‍ പോലീസിന്റെ 10-ഓളം വരുന്ന ഉദ്യോഗസ്ഥരെത്തി മാത്യുവിനെ അറസ്റ്റു ചെയ്ത് വിലങ്ങുവെച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നു.

ഇത് നിങ്ങളുടെ അവസാനത്തെ അവസരമാണ് നിങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം പബ്ളിക്കിന് എതിരാകുന്നു. എന്നാല്‍ എന്നെ വിട്ടയക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞാന്‍ അപകടകാരിയല്ലെന്നും മാത്യു പോലീസിനോടു പറഞ്ഞു.

സീറ്റിലില്‍ സെന്ററില്‍ നിന്നുകൊണ്ട് പ്രസംഗിച്ചു എന്നത് നേരാണ് മാത്യു പറഞ്ഞു. തുടര്‍ന്ന് മാത്യുവിനെ പോലീസ് വിട്ടയ്ക്കുകയായിരുന്നു.

ഞാന്‍ എല്ലാവരോടും ക്ഷമിക്കുന്നു എന്ന് മാത്യു സോഷ്യല്‍ മീഡിയായില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.