സൂക്ഷിക്കണം പേന്‍ ശല്യം
പേന്‍ ശല്യം അനുഭവിക്കാത്തവരാരുമില്ല. ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പേന്‍ ശല്യം.
സാധാരണ 5 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളിലാണ് പേന്‍ ശല്യം കൂടുതലായി കണ്ടുവരുന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയിഴകളുള്ളവരില് ഇവ കൂടുതലായി കാണുന്നു.
ചൂടുകൂടിയ തലയിലും ചുരുണ്ട അല്ലെങ്കില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മുടിയിലും പേന്‍ വളരാന്‍ കൂടുതല്‍ സൌകര്യമാണ്. ഇഴയടുപ്പമുള്ള ചീപ്പ്കൊണ്ട് ചീകി നോക്കിയാല്‍ പേന്‍ കാണാന്‍ കഴിയും.
മുടിയിഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈരു കാണാം. ചൊറിച്ചിലും ചുവന്ന കുരുക്കളും ഉണ്ടാകും. ചിലരില്‍ കഴം വീക്കവും കാണാറുണ്ട്.
ഒരു ഈര് ദിവസം ആറു തവണവരെ രക്തം കുടിക്കുന്നു. കുട്ടികളില്‍ ഇത് വിളര്‍ച്ച ഉണ്ടാക്കും. തല ചൊറിഞ്ഞു പൊട്ടിയാല്‍ അവിടെ അണുബാധയുണ്ടാകും. ചിലപ്പോള്‍ ഈ അണുബാധ മറ്റ് അവയവങ്ങളെ വരെ ബാധിക്കാനും സാദ്ധ്യതയുണ്ട്.
ചീപ്പ്, ചോര്‍ത്ത് മറ്റ് മുടിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. ഈര് 10-15 ദിവസം വരെ ഇങ്ങനെയുള്ള വസ്തുക്കളില്‍ നിര്‍ജ്ജീവമായിരുന്നു തലയില്‍ എത്തുമ്പോള്‍ വിരിഞ്ഞ് പേന്‍ ആകാന്‍ ഇടയാകും.
അതുകൊണ്ട് ഇവയൊക്കെ ചൂടുവെള്ളത്തില്‍ കഴുകി എടുക്കുക. കഴുകാന്‍ പറ്റാത്ത വസ്തുക്കള്‍ ഒരു പ്ളാസ്റ്റിക് കവറിലിട്ട് രണ്ടാഴ്ച വെച്ചാല്‍ ഈരും പേനും തനിയെ നശിക്കും.

