ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി

ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി

Breaking News Middle East

ഡാമിലെ വെള്ളം താഴ്ന്നു; ഇറാക്കിലെ പുരാതന നഗരം കണ്ടെത്തി

ബാഗ്ദാദ്: ഇറാക്കിലെ പ്രശസ്തമായ മൊസൂള്‍ ഡാമിലെ വെള്ളം അപ്രതീക്ഷിതമായി താഴ്ന്നതിനെത്തുടര്‍ന്ന് കണ്ടെത്തിയത് അതിപുരാതന നഗരാവശിഷ്ടങ്ങള്‍ ‍.

3400 വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരമാണ് ഇറാക്കിലെ കെമുനയിലുള്ള കുര്‍ദ്ദിസ്ഥാന്‍ പ്രദേശത്തെ ജലസംഭരണിയില്‍ വെളിച്ചം കണ്ടത്. ഇറാക്കിലെ തന്നെ ഏറ്റവും വലിയ ജലസംഭരണിയിലുണ്ടായ വലിയ വരള്‍ച പെട്ടന്നുതന്നെ നഗരാവശിഷ്ടങ്ങള്‍ വെളിച്ചം കാണുന്നതിലേക്കുള്ള സാഹചര്യത്തിലേക്കെത്തിക്കുകയായിരുന്നു.

ഡാം വീണ്ടും നിറയുന്നതിനു മുമ്പു തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അധികൃതര്‍ ‍.

ബൈബിളിലെ തന്നെ പുരാതന നദിയായ ടൈഗ്രീസിന്റെ ചില ഭാഗങ്ങള്‍ വറ്റിയതോടെ വെങ്കഗല യുഗത്തിലെ രണ്ടു സെറ്റില്‍മെന്റുകള്‍ കണ്ടെത്തുകയായിരുന്നു. 1550 ബിസി മുതല്‍ 1350 ബിസി വരെ ഭരണത്തിലുണ്ടായ മിട്ടാണി സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായ സഖികു നഗരമാവാം ഈ സ്ഥലമെന്ന് പര്യവേഷണം നടത്തുന്ന സംഘത്തിലെ ജര്‍മ്മന്‍ ‍-കുര്‍ദ്ദിഷ് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

“ടൈഗ്രീസ് നദിയില്‍ത്തന്നെ കൃത്യമായി നഗരം സ്ഥിതിചെയ്യുന്നതിനാല്‍ വടക്ക് കിഴക്കന്‍ സിറിയയില്‍ ഇന്ന് സ്ഥിതി ചെയ്യുമായിരുന്ന മിട്ടാണി സാമ്രാജ്യത്തിന്റെ കേന്ദ്രവും കിഴക്കന്‍ പ്രാന്ത പ്രദേശവുമായി വലിയ ബന്ധമാണുണ്ടായി കാണുക” ജര്‍മ്മനിയിലെ ഫ്രിബര്‍ഗ് സര്‍വ്വകലാശാലാ പുരാവസ്തു ഗവേഷകര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഡോ. ഇവാന പുല്‍ജിസ് വ്യക്തമാക്കി.

പുരാവസ്തുക്കള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഗവേഷകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ വെളിച്ചം കണ്ട പുരാതന നഗരത്തില്‍നിന്നും ഗവേഷകര്‍ 5 കളിമണ്‍ ജാറുകള്‍ നൂറോളം ക്യൂനിഫോം ലിഖിതങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.