നൈജീരിയായില്‍ കത്തോലിക്കാ പള്ളിയില്‍ ഭീകരാക്രമണം; 50 മരണം
അബുജ: തെക്കു പടിഞ്ഞാറന്‍ നൈജീരിയായില്‍ കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു.
ഒന്‍ഡാ സംസ്ഥാനത്തെ ഒവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വെടിവെയ്പും സ്ഫോടനവും നടത്തിയായിരുന്നു ഭീകരരുടെ ആക്രമണം. ഞായറാഴ്ച വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കവേയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
ആഫ്രിക്കയില്‍ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയായില്‍ ക്രൈസ്തവര്‍ക്കു നേരെ ഇസ്ളാമിസ്റ്റ് ഭീകരരുടെ ആക്രമണം നിത്യ സംഭവമാണ്. ഐഎസ്, ബോക്കോഹറാം, ഫുലാനി മുസ്ളീം എന്നിവരാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നത്.
രണ്ടാഴ്ച മുമ്പ് കാറ്റ്സിന സംസ്ഥാനത്തുനിന്നു രണ്ടു കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടു പോയിരുന്നു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സ്വന്തം സംസ്ഥാനമാണ് കാറ്റ്സിന.
നൈജീരിയായുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ക്രൈസ്തവര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കാറുള്ളത്.

