സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

Breaking News Health

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ ഗുരുതരം; ഈ ലക്ഷണങ്ങള്‍ പറയും

ഇന്ന് സ്മാര്‍ട്ട് ഫോണ്‍ മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്.

ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ആവശ്യമായിരിക്കുന്നു. എന്നാല്‍ ഇതിന്റെ അനാവശ്യ ഉപയോഗങ്ങള്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യത്തിനു മാത്രം ഫോണ്‍ ഉപയോഗിക്കുന്നു എന്ന തീരുമാനത്തിലേക്കു വന്നാല്‍ അത് ഏറ്റവും ഗുണകരമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൈവേദന: ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയില്‍ മരവിപ്പും വേദനയും ഉണ്ടാക്കും. വിരലുകള്‍ക്ക് വേദനയും ഒപ്പം സ്പര്‍ശന ശേഷിയും നഷ്ടമായേക്കാം.

കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു: മൊബൈളിലെ വെളിച്ചം കാഴ്ച ശക്തിയെ ബാധിച്ചേക്കാം. ഇത് കഠിനമായ തലവേദനയ്ക്കും, കണ്ണുകളിലെ വേദനയ്ക്കും, കണ്ണിലെ ജലാംശം നഷ്ടപ്പെടാനും കാരണമായേക്കാം.

മുഖക്കുരുവിനും സാധ്യത: ഫോണിന്റെ ദോഷകരമായ രശ്മികള്‍ മുഖത്തെ കോശത്തെ ബാധിക്കുന്നുണ്ട്. മുഖക്കുരുവിനും അകാല വാര്‍ദ്ധക്യത്തിനും ഇത് കാരണമാക്കും.

മാനസിക പിരിമുറുക്കം കൂടും: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മാനസിക പിരിമുറുക്കത്തിനും കാരണമാകുന്നു.

ചെറിയ കാര്യങ്ങള്‍ക്കു പോലും കോപിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ചിലപ്പോള്‍ എത്തിക്കാനിടയുണ്ട്.
ഉറക്കമില്ലായ്മ: ഉറക്കം നമ്മുടെ ജീവിത ശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. മൊബൈലിന്റെ അമിത ഉപയോഗം ചിലപ്പോള്‍ ഉറക്കമില്ലായ്മ സൃഷ്ടിക്കും.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.