മൂന്നാം തരംഗത്തിലെ മരണങ്ങള്‍ ‍; 92 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍

മൂന്നാം തരംഗത്തിലെ മരണങ്ങള്‍ ‍; 92 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍

Breaking News India

മൂന്നാം തരംഗത്തിലെ മരണങ്ങള്‍ ‍; 92 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ജനുവരി മുതലുള്ള കോവിഡ് മരണങ്ങളില്‍ 92 ശതമാനവും വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

നൂറു കണക്കിനു ജീവന്‍ സംരക്ഷിക്കുന്നതില്‍ വാക്സിനുകള്‍ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചു ചാട്ടത്തില്‍നിന്ന് വാക്സിന്‍ രാജ്യത്തെ സംരക്ഷിച്ചുവെന്നും നീത് ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് 98.9 ശതമാനം ഫലപ്രദമാണെന്നും രണ്ടു ഡോസും നല്‍കിയാല്‍ 99.3 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ ഗണ്യമായി കുറഞ്ഞതായാണ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്. ശരാശരി 615 മരണങ്ങളില്‍നിന്നും ഫെബ്രുവരി രണ്ടിനും എട്ടിനും ഇടയില്‍ 76.60 ശതമാനം ഇടിവാണുണ്ടായത്. കേരളം, മഹാരാഷ്ട്ര, മിസോറാം എന്നിവിടങ്ങളില്‍നിന്നുള്ള കേസുകളാണ് ഇന്ത്യയിലെ മൊത്തെ കോവിഡ് കേസുകളില്‍ 50 ശതമാനവും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,561 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.