മരണമടയുമ്പോഴുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടി ശാസ്ത്രജ്ഞര്‍
വാന്‍കൂവര്‍ : ഹൃദയമിടിപ്പ് നിലയ്ക്കും മുമ്പും ശേഷവുമുണ്ടാകുന്ന തലച്ചോര്‍ തരംഗങ്ങളുടെ രഹസ്യം തേടിയാണ് ശാസ്ത്രലോകം.
ഹൃദയാഘാതം മൂലം മരിച്ച 87 കാരന്റെ ന്യൂറോളജിക്കല്‍ റെക്കോര്‍ഡാണ് പരീക്ഷണത്തിനാധാരം. ഡോ. അജ്മല്‍ സെമ്മാറാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.
ഹൃദയമിടിപ്പ് നില്‍ക്കുന്നതിനു തൊട്ടുമുമ്പുള്ള 30 സെക്കന്‍ഡും ശേഷമുള്ള 30 സെക്കന്‍ഡും തലച്ചോര്‍ തരംഗങ്ങളില്‍ വര്‍ദ്ധന കണ്ടെത്തി.
രണ്ടും സമാന പാറ്റേണിലുള്ളതായിരുന്നു. ഓര്‍മ്മ പുതുക്കുകയോ, സ്വപ്നം കാണുകയോ, ജാഗ്രതയോടെ എന്തെങ്കിലും ചെയ്യുമ്പോഴോ ഇത്തരം തലച്ചോര്‍ തരംഗങ്ങള്‍ ഉണ്ടാകുന്നതെന്നു ലുവിസോ സര്‍വ്വകലാശാലയിലെ ന്യൂറോ സര്‍ജനായ ഡോ. അജ്മല്‍ പറഞ്ഞു.
ഇതേക്കുറിച്ചു കൂടുതല്‍ പഠനമാവശ്യമാണ്, അദ്ദേഹം പറഞ്ഞു. 2013-ല്‍ എലികളിലും സമാന പ്രതിഭാസം കണ്ടെത്തിയിരുന്നു.

