നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി

Africa Breaking News

നൈജീരിയായില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി
അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളായ ഫുലാനി മുസ്ളീങ്ങള്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ക്രൈസ്തവര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ മരിച്ചു.

ജനുവരി 30-നു ഞായറാഴ്ച വടക്കന്‍ നൈജീരിയായിലെ കടുന സംസ്ഥാനത്ത് സിങ്ങന്‍ കതാഫ് കൌണ്ടിയില്‍ കുര്‍മിന്‍ മസാര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

പുലര്‍ച്ചെ 3 മണിക്ക് ആയുധധാരികളായ അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റു കൊല്ലപ്പെട്ട 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണ സമയത്ത് ആളുകള്‍ വീടുകളില്‍നിന്നും ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ വൃദ്ധയായ ഒരു സ്ത്രീ വെന്തു മരിച്ചു.

മാമ ഫൈഡ് എന്ന വൃദ്ധ മാതാവാണ് വെന്തു മരിച്ചത്. എല്ലാവരും പുറത്തേക്കു ഓടിയപ്പോള്‍ പ്രായത്തിന്റെ അവശതയിലും കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്തതിനാലും മാമയ്ക്ക് വീടിനുള്ളില്‍ത്തന്നെ കഴിയേണ്ടി വന്നു. ഈ സമയം അക്രമികള്‍ ക്രൈസ്തവരുടെ വീടുകള്‍ തീവെയ്ക്കുകയായിരുന്നു.

മാമ വീടിനുള്ളില്‍ത്തന്നെ മരിച്ചുവെന്ന് മാമയുടെ ചെറു മകന്‍ ദാരെനു മ ഇനോക് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപെട്ടോടിയവര്‍ എവിടെയാണെന്നും അറിയില്ലെന്നു അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

30-ലേറെ പ്രോപ്പര്‍ട്ടീസ് അഗ്നിക്കിരയായി. ജനുവരി മാസത്തില്‍ത്തന്നെ ഫുലാനിക്കാര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.