ചര്‍ച്ച് തകര്‍ത്തതിനു പ്രതിഷേധം: ചൈനീസ് പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ്
ഷെജിയാങ്: ചൈനയില്‍ കഴിഞ്ഞ വര്‍ഷം ചര്‍ച്ച് കെട്ടിടം തകര്‍ത്തതില്‍ പ്രതിഷേധിച്ച പാസ്റ്റര്‍ക്ക് 1 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.
പിങ്യാങ് കൌണ്ടിയിലെ ഫെങ്വോ ചര്‍ച്ചിന്റെ ശുശ്രൂഷകനായപാസ്റ്റര് ഹുവാങ്യിസിക്കാണ് വെന്‍ഷൌവിലെ ജനകീയ കോടതി മാര്‍ച്ച് 23ന് തടവുശിക്ഷ വിധിച്ചത്. 2014 ജൂലൈ 21ന് 600-ഓളംസര്ക്കാര് അധികാരികള്‍ ചര്‍ച്ച് കെട്ടിടം തകര്‍ക്കാന്‍ വന്നിരുന്നു.
ഇതിനെ 500-ഓളം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. ഇവരില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ ചിലരെ പോലീസ് ആഗസ്റ്റ് 2ന് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയിലാണ് ജയില്‍ശിക്ഷ വിധിച്ചത്. പോലീസ് നടപടിയില്‍ അന്ന് 50-ഓളം വിശ്വാസികള്‍ക്ക് പരിക്കേറ്റിരുന്നു.

