രോഗശമനത്തിനു 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍

രോഗശമനത്തിനു 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍

Breaking News USA

രോഗശമനത്തിനു 70കാരനെ കൊന്ന് മാംസം ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍
രോഗം മാറാന്‍ മനുഷ്യ മാംസം ഭക്ഷിച്ചാല്‍ മതിയെന്ന അന്ധമായ വിശ്വാസത്തെത്തുടര്‍ന്ന് യുവാവ് 70കാരനെ കൊന്നു മാംസം ഭക്ഷിച്ചു.

യു.എസില്‍ ഇഡാഹോയിലെ ക്ളാര്‍ക്ക് ഫോര്‍ക്കിലെ ജെയിംസ് ഡേവിഡ് റസ്സല്‍ (39) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. ഡേവിഡ് ഫ്ളാ ജെറ്റ് എന്ന 70 കാരനെയാണ് ജെയിംസ് ഡേവിഡ് കൊന്നു ഭക്ഷിച്ചത്.

ജെയിംസിന്റെ വീടിന്റെ പുറത്തുണ്ടായിരുന്ന വാഹനത്തില്‍ നിന്ന് ഫ്ളാ ജെറ്റിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്.
ഫ്ളാ ജെറ്റിന്റെ കൈകള്‍ ടേപ്പുകള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. കൂടാതെ ചില ശരീര ഭാഗങ്ങള്‍ കാണ്‍മാനുമില്ലായിരുന്നു. ഇതെത്തുടര്‍ന്ന് പോലീസ് ജെയിംസിന്റെ വീട്ടില്‍ പരിശോധന നടത്തി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജയിംസ് കുറ്റം സമ്മതിക്കുകയായിരുന്നു. പരിശോധനയില്‍ ജെയിംസിന്റെ വീട്ടില്‍നിന്ന് രക്തക്കറയുള്ള മൈക്രോവേവ്, ഗ്ളാസ്സ് ബൌള്‍ ‍, ബാഗ്, കത്തി എന്നിവ കണ്ടെത്തി.

മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ കൊലപാതകമെന്ന് ബോണര്‍ കൌണ്ടി ഡിക്ടറ്റീവ് ഫിലിപ് സ്റ്റെല്ല പറഞ്ഞു. മനുഷ്യ മാംസം കഴിച്ചാല്‍ തന്റെ അസുഖത്തിനു ശമനം ലഭിക്കുമെന്നു ജെയിംസ് വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

പ്രതിയെ ഡിസംബര്‍ 25-നു വീണ്ടും കോടതിയില്‍ ഹാജരാക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.