പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; യു.എസ്. പ്രതിനിധി

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; യു.എസ്. പ്രതിനിധി

Breaking News Top News

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; യു.എസ്. പ്രതിനിധി

ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി വലിയ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും രാജ്യത്ത് മതസ്വാതന്ത്ര്യം ഇല്ലെന്നും അമേരിക്കയുടെ നിയുകത് പാക്കിസ്ഥാന്‍ അംബാസിഡര്‍ ഡൊണാള്‍ഡ് അര്‍മിന്‍ സ്ളോം.

മതന്യൂനപങ്ങള്‍ പക്ഷങ്ങള്‍ പാക്കിസ്ഥാനില്‍ ഏറെ നാളായി വിവേചനം നേരിടുകയാണ്. മതസ്പര്‍ധ അവര്‍ക്ക് എന്നും ഏല്‍ക്കേണ്ടി വരുന്നു. നിയമവാഴ്ചയെ തുരങ്കം വെയ്ക്കുന്ന ആള്‍ക്കൂട്ട നീതിയും കൊലപാതകങ്ങളുമുണ്ടാക്കുന്നു.

മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നു, സ്ളോം അറിയിച്ചു.

രാജ്യത്തെ തീവ്രവാദി പ്രശ്നങ്ങളില്‍ പരിഹാരത്തിനു പാക് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെയ്യും. തീവ്രവാദി ഗ്രൂപ്പുകള്‍ക്കുമേല്‍ വിവേചനമില്ലാതെ നടപടിയെടുക്കണം.

പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി താന്‍ നിലകൊള്ളുമെന്നും സ്ളോം പറഞ്ഞു. പാക്കിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയും തട്ടിക്കൊണ്ടു പോകലും വധഭീഷണിയും ഉണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ട നടപടിയെടുക്കുമെന്നും സ്ളേം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പാക് സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്കയുടെ തീരുമാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.