മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം

മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം

Breaking News India Middle East

മാര്‍പാപ്പ മോഡിയ്ക്ക് സമ്മാനിച്ച ഫലകം യെശയ്യാവ് 32:15-ാം വാക്യ സന്ദേശം
റോം: റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍പാപ്പയെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്.

മോഡി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുക വരെ ചെയ്തു. തങ്ങളുടെ കൂടിക്കാഴ്ചയില്‍ ഇരുവരും സമ്മാനങ്ങള്‍ പങ്കുവെച്ചു. വെള്ളിയില്‍ മെഴുകുതിരിക്കാലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉദ്യമങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകമായിരുന്നു മോഡി മാര്‍പാപ്പയ്ക്കു നല്‍കിയ സമ്മാനം. മാര്‍പാപ്പ സന്തോഷത്തോടെ സമ്മാനം സ്വീകരിച്ചു.

മാര്‍പാപ്പ ഓടില്‍തീര്‍ത്ത ഫലകമാണ് മോഡിയ്ക്ക് സമ്മാനിച്ചത്. അതില്‍ ബൈബിളില്‍ യെശയ്യാവ് പ്രവാചനം 32-ാം അദ്ധ്യായം 15-ാം വാക്യത്തില്‍ “ഉയരത്തില്‍നിന്നും ആത്മാവിനെ നമ്മുടെമേല്‍ പകരുവോളം തന്നെ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും, ഉദ്യാനം വനമായി എണ്ണപ്പെടും” എന്ന സമാധാനത്തിന്റെ സന്ദേശമാണ് മോഡിയ്ക്കു മാര്‍പാപ്പ സമ്മാനിച്ചതിന്റെ കാതലായ ഉദ്ദേശ്യം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വാര്‍ത്തയാകുന്ന പശ്ചാത്തലത്തില്‍ ഈ വാക്യത്തിനു പ്രസക്തിയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.