ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം

Breaking News Global India

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഭീതിയില്‍ ‍: ദി ഗാര്‍ഡിയനില്‍ ലേഖനം
ലണ്ടന്‍ ‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭീതിയിലാണെന്ന് വിവരിച്ച് പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ സൌത്ത് ഏഷ്യന്‍ കറസ്പോന്‍ഡന്റ് ഹന്താഹ് എല്യാസ് പീറ്റേഴ്സനാണ് ഇതു സംബന്ധിച്ച് ലേഖനം എഴുതിയത്.

മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പി.യുടെ നേതാക്കളാണ് ഇതിനു പിന്നിലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഛത്തീസ്ഗഢിലെ തമേഷ്വാര്‍ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നൂറുകണക്കിനു ഹിന്ദുത്വ പ്രവര്‍ത്തകര്‍ സാഹുവിന്റെ വീട്ടിലേക്ക് സംഘടിച്ചെത്തുകയും അലമാരയില്‍നിന്നും ബൈബിള്‍ വലിച്ചെറിയുകയും ചെയ്തെന്ന് ലേഖനത്തില്‍ പറയുന്നു.

ഹിന്ദുക്കളെ മതംമാറ്റുന്നുവെന്നാരോപിച്ചാണ് പലയിടത്തും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ലേഖനത്തില്‍ പ്രധാനമായും ആരോപിക്കുന്നു.

ലേഖനത്തില്‍ ബി.ജെ.പി. നേതാക്കളുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ ഫണ്ട് വാങ്ങിയുള്ള മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും മതം മാറിയാല്‍ ഇന്ത്യയ്ക്കെതിരെ തിരിയുന്നുവെന്നും ഛത്തീസ്ഗഢ് മന്ത്രിയും ബി.ജെ.പി. നേതാവുമായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ പ്രതികരിക്കുന്നതും ലേഖനത്തിലുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത് ആളുകളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി.യുടെ അജണ്ടയാണെന്നും ക്രൈസ്തവ പ്രതിനിധികളെ ഉദ്ധരിച്ച് ലേഖനം പറയുന്നു. യു.പി., കര്‍ണാടക, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടത്തുന്നത് ലേഖനം ചൂണ്ടിക്കാണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.