യു.എസ്.-ല്‍നിന്നും 83723 ബൈബിളുകള്‍ ക്യൂബയിലേക്കയച്ചു
ഫ്ളോറിഡ: കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലുള്ള ക്യൂബയിലേക്ക് അമേരിക്കില്നിന്നും 83723 ബൈബിളുകള്‍ കപ്പല്‍മാര്‍ഗ്ഗം അയച്ചു.
സൌത്ത് ഫ്ളോറിഡില്നിന്നും മാര്‍ച്ച് 15നു പുറപ്പെട്ട കപ്പലിലാണ് സ്പാനിഷ് ഭാഷയിലുള്ള ബൈബിളുകള്‍ അയച്ചത്. മാര്‍ച്ച് 25ന് കപ്പല്‍ ഹവാനയില്‍ എത്തിച്ചേരും. വെസ്റ്റേണ്‍ ക്യൂബ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനും, ഈസ്റ്റേണ്‍ ക്യൂബ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനും നടക്കാനിരിക്കെ അവിടെവച്ച് വിതരണം ചെയ്യുവാനാണ് ബൈബിളുകള്‍ അയച്ചത്.
ക്യൂബന്‍ ബൈബിള്‍ സൊസൈറ്റിക്കുവേണ്ടിയാണ് ഫ്ളോറിഡ ബാപ്റ്റിസ്റ്റ് സഭ ബൈബിളുകള്‍ എത്തിച്ചിരിക്കുന്നത്. ഇതിന് ക്യൂബന്‍ സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

