12 മിനിറ്റ് ഹൃദയം നിലച്ചപ്പോള്‍ യുവതിക്കുണ്ടായ ഭീകര അനുഭവങ്ങള്‍
മരണത്തിനപ്പുറത്തേ അവസ്ഥകളെക്കുറിച്ച് വിവിധ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ചിലര്‍ മരിച്ച് ആത്മാവ് തിരിച്ച് വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ പങ്കുവെച്ചതും മുമ്പ് വാര്‍ത്തകള്‍ ആയിട്ടുണ്ട്.
അത്തരത്തില്‍ ഒരു യുവതിക്കു സംഭവിച്ച അനുഭവം കഴിഞ്ഞ ദിവസം ഇന്റര്‍ നാഷണല്‍ ബിസിനസ്സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
12 മിനിറ്റോളം ഹൃദയം നിലച്ച് മരണം മുന്നില്‍കണ്ട സാന്‍ഡി എന്ന യുവതി ഒരു വെബ്സൈറ്റില്‍ പങ്കുവെച്ച അനുഭവമാണ് വാര്‍ത്തയായത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 12 മിനിറ്റോളം ഹൃദയമിടിച്ച് നിലച്ചതായാണ് സാന്‍ഡി പറയുന്നത്. ഡെത്ത് എക്സ്പീരിയന്‍സ് റിസര്‍ച്ച് ഫൌണ്ടേഷന്റെ വെബ്സൈറ്റിലാണ് അനുഭവം പങ്കുവെച്ചത്.
ഈ നിമിഷങ്ങളില്‍ തനിക്ക് പള്‍സോ, മസ്തിഷ്ക്ക ചലനമോ ഉണ്ടായിരുന്നില്ലെന്നും സാന്‍ഡി പറയുന്നു.
അവസാന നിമിഷങ്ങളില്‍ തനിക്ക് മുന്നില്‍ കണ്ടതെല്ലാം വിചിത്ര കാഴ്ചകളായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
ഹൃദയം നിലച്ചപ്പോള്‍ ശരീരം ദൂരെ ഒരിടത്തേക്ക് പറന്നു പോകുന്നതായി തോന്നിത്തുടങ്ങി. എന്നിട്ടും താന്‍ എവിടെയാണ് കിടക്കുന്നതെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ശരീരം ദശലക്ഷം മൈലുകള്‍ അകലെ ആണെന്ന തോന്നലുണ്ടായിരുന്നു.
എന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചുറ്റും നടക്കുന്നതെല്ലാം തനിക്കു കാണാനും കഴിയുമായിരുന്നു. എന്റെ കണ്ണുകള്‍ അടഞ്ഞിട്ടും എല്ലാം കണ്ടു. എല്ലാ ഓര്‍മ്മകളെയും തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു.
പക്ഷെ എല്ലാം മറന്നു പോയിരുന്നു. ഇതിനിടെ ആരോ എന്റെ കൂടെ ഉണ്ടായിരുന്നു. അത് എന്നെ ഭയപ്പെടുത്തി. ചുറ്റും ഇരുട്ട് നിറയുന്നതു കണ്ടു ഒപ്പം ഭയവും. നിലവിളിക്കാന്‍ ശ്രമിച്ചുവെങ്കിലും എനിക്കതിനു കഴിഞ്ഞിരുന്നില്ലെന്നു സാന്‍ഡി പറഞ്ഞു.


Comments are closed.