കാലങ്ങളായി അമേരിക്കയെ വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത: ജോ ബൈഡന്
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഏഷ്യന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡന് .
മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെയ്പില്‍ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജോ ബൈഡന് വംശിയതയ്ക്കെതിരെ വീണ്ടും രംഗത്തു വന്നത്.
അറ്റ്ലാന്റയിലെ എമേറി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന് വംശിയതയെ രൂക്ഷമായി വിമര്‍ശിച്ചത്.
വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. നര്ഗ്ഗീയതയ്ക്കും ആക്രമണത്തിനും എതിരെ അമേരിക്ക നിശ്ശബ്ദമായിരിക്കരുതെന്ന് പ്രസിഡന്റ് ബൈഡന് ആഹ്വാനം ചെയ്തു.


Comments are closed.