15-ാം വയസ്സില്‍ ഇരട്ട ക1ലപാതകം; 68 വര്‍ഷങ്ങള്‍ക്കുശേഷം ജയിലിനു പുറത്തേക്ക്

15-ാം വയസ്സില്‍ ഇരട്ട ക1ലപാതകം; 68 വര്‍ഷങ്ങള്‍ക്കുശേഷം ജയിലിനു പുറത്തേക്ക്

USA

15-ാം വയസ്സില്‍ ഇരട്ട ക1ലപാതകം; 68 വര്‍ഷങ്ങള്‍ക്കുശേഷം ജയിലിനു പുറത്തേക്ക്
ഫിലഡല്‍ഫിയ: പതിനഞ്ചാം വയസ്സില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നീണ്ട 7 പതിറ്റാണ്ടു കാലം തടവറയില്‍ കഴിയേണ്ടി വന്ന ആള്‍ക്ക് മോചനം.

അമേരിക്കയിലെ ജൊ ലിഗോണ്‍ (83) എന്ന വൃദ്ധനാണ് ഇപ്പോള്‍ പുറം ലോകം കണ്ടത്. കാലിഫോര്‍ണിയായിലെ കൃഷിയിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വളര്‍ന്നുവന്ന ജൊ കുടുംബാംഗങ്ങളോടൊപ്പം പതിമൂന്നാം വയസ്സില്‍ ഫിലാഡെല്‍ഫിയായിലേക്ക് താമസം മാറ്റി.

അവിടെ സ്കൂളില്‍ ചേര്‍ന്നെങ്കിലും ക്ളാസ്സിലെ മറ്റു കുട്ടികളൊടൊപ്പം പഠനത്തില്‍ പുരോഗതി കാണാതിരുന്ന ജൊ രണ്ടു വര്‍ഷത്തിനുശേഷം കൌമാരക്കാരുമായി ചേര്‍ന്നതാണ് തന്റെ ജീവിതം തകിടം മറിയുവാനിടയായത്.

പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ ചേര്‍ന്ന് ഹെഡ് ഹണ്ടേഴ്സ് എന്ന ഗുണ്ടാസംഘത്തിന് രൂപം നല്‍കുകയും മദ്യത്തിനടിമകളാകുകയും ചെയ്തു. 1953 ഫെബ്രുവരി 20-ന് ഇവര്‍ സംഘം ചേര്‍ന്ന് ആളുകളെ കത്തിയും മാരകായുധങ്ങളുമുപയോഗിച്ച് ആക്രമിക്കുകയും മധ്യവയസ്ക്കരായ രണ്ടുപേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ ജൊ ഉള്‍പ്പെടെ നാലുപേര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. പരോളില്ലാതെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുകയായിരുന്നു.

നിരവധി നീതിപീഠങ്ങള്‍ ഈ കേസ് കൈകാര്യം ചെയ്തു ഒടുവില്‍ ജയില്‍ മോചനത്തിനു വഴി തെളിയുകയുമായിരുന്നു. 68 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പുറംലോകം കണ്ട ജോയ്ക്ക് അത്ഭുതമായിത്തോന്നി.

അംബര ചുബികളായ കെട്ടിടങ്ങള്‍ മനോഹരമായ റോഡുകള്‍ ഇതെല്ലാം എനിക്കു തരുന്ന സന്തോഷത്തിനു അതിരുകളില്ലെന്നു പുറത്തു തന്നെ കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന കറുത്ത വര്‍ഗ്ഗക്കാരനാണ് ജൊ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.