ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു

ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു

Breaking News Middle East

ഈജിപ്റ്റില്‍ 3000 വര്‍ഷം പഴക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തു
കെയ്റോ: ഈജിപ്റ്റിന്റെ തലസ്ഥാന നഗരിയായ കെയ്റോയില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തി.

കെയ്റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രമുഖ ഈജിപ്റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് വളരെ വിലപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തത്.

പ്രദേശത്ത് നടത്തിയ ഉല്‍ഖനനത്തില്‍ മരംകൊണ്ടുള്ള ശവപ്പെട്ടികളും ഇതിനു പുറമെ കല്ലുകൊണ്ടുള്ള ശവപ്പെട്ടി, 22 ദണ്ഡുകള്‍ ‍, അഞ്ച് മീറ്റര്‍ നീളമുള്ള മരണത്തെപ്പറ്റി വിവരിക്കുന്ന പുസ്തകത്തിലെ 17-ാം അദ്ധ്യായത്തിന്റെ പാപ്പറസ് ചുരുളുകള്‍ ‍, മരംകൊണ്ടുള്ള വഞ്ചികള്‍, മുഖാവരണങ്ങള്‍ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്.

പിരമിഡുകള്‍ ‍, പഴയകാല ആശ്രമങ്ങള്‍ ‍, മൃഗങ്ങളെ അടക്കം ചെയ്ത സ്ഥലങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട ഈ പ്രദേശം യുനെസ്ക്കോ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കണ്ടെത്തിയവ ബിസി പതിനാറാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ളവയെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.