ഈ വര്‍ഷാവസാനം കോവിഡ് വാക്സിന്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടന

ഈ വര്‍ഷാവസാനം കോവിഡ് വാക്സിന്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടന

Asia Others

ഈ വര്‍ഷാവസാനം കോവിഡ് വാക്സിന്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരായി വികസിപ്പിച്ചെടുക്കുന്ന വാക്സിന്‍ ഈ വര്‍ഷാവസാനം എത്തിക്കുമെന്നു ലോകാരോഗ്യ സംഘടന.

സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ വിവരം വ്യക്തമാക്കിയത്. അതേ സമയം മലേറിയായിക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ളോറോക്വിന്‍ കോവിഡ് മരണം തടയും എന്നതിനു കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍നിന്നും ലഭിച്ചിട്ടില്ലെന്ന് സൌമ്യ പറഞ്ഞു.

പത്തോളം വാക്സിനുകള്‍ മനുഷ്യനില്‍ പ്രയോഗിക്കാവുന്ന വിധത്തില്‍ തയ്യാറാണ്. ഇതില്‍ മൂന്നു വാക്സിന്‍ എങ്കിലും പ്രവര്‍ത്തന ക്ഷമത അളക്കുന്ന മൂന്നാം ഘട്ടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ വാക്സിന്‍ ഉണ്ടാക്കുക എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രീയയാണ്. അതില്‍ പല അസ്ഥിരമായ പ്രശ്നങ്ങളും ഉണ്ട്. എന്നാല്‍ ഏറ്റവും മികച്ച കാര്യം ഇപ്പോള്‍ നമുക്കു വാക്സിനായി മാറാന്‍ സാദ്ധ്യതയുള്ള ഏറെ കണ്ടുപിടുത്തങ്ങള്‍ പല മേഖലകളിലായി നടന്നു കഴിഞ്ഞെന്നും സൌമ്യ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.