വധിക്കപ്പെട്ട ബന്ദി കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനി

Breaking News Global

വധിക്കപ്പെട്ട ബന്ദി കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനി
ടോക്കിയോ: ഇറാനില്‍ ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ബന്ദിയാക്കി കൊലപ്പെടുത്തിയ ജപ്പാന്‍ പൌരനായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തീഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് തന്റെ ജീവിതം തെളിയിച്ചു തരുന്നു. 47 കാരനായ കെന്‍ജി ജനുവരി 31നാണ് ദാരുണമായി കഴുത്തറക്കപ്പെട്ടത്. ജനുവരി 20-നാണ് കെന്‍ജി ഭീകരരുടെ പിടിയില്‍ അകപ്പെട്ടത്.

 

തന്റെ സഹപ്രവര്‍ത്തകനായ ഹാരുണയുടെ മോചനത്തിനായി സിറിയയില്‍ എത്തിയപ്പോഴാണ് ഐ.എസ് പിടിയിലായത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഭീകരര്‍ക്കെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് 20 കോടി ഡോളര്‍ (120 കോടിയിലേറെ രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കെന്‍ജിയേയും ഹാരുണയേയും പിടിച്ച് ബന്ദികളാക്കിയത്. ഇരുവരേയും ഓരോ ദിവസവും വിലപേശി തുക ലഭിക്കാതെ വന്നപ്പോള്‍ രണ്ടു ദിവസങ്ങളിലായി കഴുത്തറക്കുകയായിരുന്നു.

 

ബുദ്ധ മതത്തില്‍ ജനിച്ച കെന്‍ജി 1997-ല്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നു. തുടര്‍ന്ന് ടോക്യോയില്‍ ഡെന്‍ എന്‍ ചൊഫുവിലെ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഓഫ് ജപ്പാന്‍ സഭയില്‍ കര്‍ത്താവിനെ ആരാധിച്ചു വരികയായിരുന്നു. കെന്‍ജി 1996-ല്‍ ഒരു വീഡിയോ പ്രൊഡക്ഷന്‍ കമ്പനി സ്വന്തമായി രൂപീകരിച്ചു. മാധ്യമ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പുറംലോകത്തു കൊണ്ടുവരുവാന്‍ ശ്രദ്ധവെച്ചു. താന്‍ ഇതിനായി മധ്യേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധ മേഖലകളെ തിരഞ്ഞെടുത്തു.

 

മുറിവേറ്റവര്‍ ‍, എയ്ഡ്സ് രോഗികള്‍ ‍, കുട്ടികള്‍ ‍, പാവപ്പെട്ടവര്‍ എന്നിവരുടെ വേദനകള്‍ ക്യാമറയില്‍ പകര്‍ത്തി. അപകടം പിടിച്ച ഈ ജോലിയെക്കുറിച്ച് വീട്ടുകാരും സഭക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ താന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. “നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” (ലൂക്കോസ് 4:12) എന്നായിരുന്നു.മാദ്ധ്യമ പ്രവര്‍ത്തനം ഒരു വരുമാന മാര്‍ഗ്ഗമാക്കി മാറ്റാതെ കര്‍ത്താവിന്റെ ഇഷ്ടത്തിനു കീഴടങ്ങി ജനങ്ങളെ സഹായിക്കുക എന്ന ദൌത്യമായിരുന്നു കെന്‍ജി സ്വീകരിച്ചിരുന്നത്.

 

കെന്‍ജി തീഷ്ണതയുള്ള ക്രിസ്ത്യാനിയായിരുന്നുവെന്ന് തന്റെ ആത്മീക ഗുരുവും സെയ്ഗാ ക്യുവിന്‍ യൂണിവേഴ്സിറ്റിയിലെ തിയോളജിസ്റ്റും കവനന്റ് ഗ്രേസ് ചര്‍ച്ച് പാസ്റ്ററുമായ പ്രൊഫ. അക്സു യോഷി ഫുജി വാര അഭിപ്രായപ്പെട്ടു. കെന്‍ജി നമുക്ക് ഒരു നഷ്ടമാണെന്ന് സഭാ നേതാക്കളും പറഞ്ഞു. ഇനി കെന്‍ജിയുടെ വീട്ടില്‍ 79 കാരിയായ മാതാവ് ജുങ്കോ ഇഷിദോയും ഭാര്യ റിങ്കോയും മൂന്നു കൊച്ചു കുട്ടികളും മാത്രമാണ്. ഇവരെ ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.