ഇന്തോനേഷ്യയില്‍ 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 67 അതിക്രമങ്ങള്‍ നടന്നു
ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞവര്‍ഷം ക്രൈസ്തവര്‍ക്കെതിരായി വിവിധ തലത്തില്‍ 67 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഈ ദ്വീപില്‍ 30ലേറെ കേസുകളും ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും, പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാത്തതുമായ സംഭവങ്ങളാണ്.
അധികാരികള്‍ പോലീസ് സഹായത്തോടെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തടസ്സപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. കൂടാതെ മുസ്ളീം മതമൌലിക വാദികള്‍ പാസ്റ്റര്‍മാരേയും പുരോഹിതരേയും വിശ്വാസികളേയുംആക്രമിക്കുന്നതും പതിവാണ്.

