ശിക്ഷാവിധി സമയം കഴിഞ്ഞിട്ടും ഈജിപ്റ്റ് ക്രൈസ്തവന്‍ ജയിലില്‍
കെയ്റോ: ഈജിപ്റ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായി പുതിയ പേര് സ്വീകരിച്ച് പരസ്യമായി തിരിച്ചറിയല്‍ കാര്‍ഡിന് ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തിക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല.
ക്രിസ്ത്യാനിയായശേഷം തന്റെ പേര് മൊഹമ്മദ് ഹെഗ്ഗാസി എന്നതിനു പകരം പോള്‍ ഹഗ്ഗാസി എന്നാക്കുവാനുള്ള ശ്രമത്തിനിടയിലാണ് 2007 ആഗസ്റ്റില്‍ അറസ്റ്റിലായത്. ഇദ്ദേഹം പരസ്യമായി സര്‍ക്കരിനെ സമീപിച്ചത് വാര്‍ത്തയായിരുന്നു. ഈജിപ്റ്റ് മതം മാറ്റത്തിനു വധശിക്ഷ നല്‍കുന്ന രാജ്യമാണ്.
എങ്കിലും പതിനായിരങ്ങള്‍ രഹസ്യമായി ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. കുറച്ചു വര്‍ഷം തനിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു എങ്കിലും പിന്നീട് മോചിതനായി. 2013 ഡിസംബറില്‍ മിനിയയില്‍ ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിനു 5 വര്‍ഷത്തേക്കു ജയില്‍ ശിക്ഷയ്ക്കു വിധിച്ചിരുന്നു.
നേരത്തെ ജയിലില്‍ കഴിഞ്ഞതിനാല്‍ ശിക്ഷ ഒരു വര്‍ഷമാക്കി കുറച്ചു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും മോചനം നല്‍കിയില്ല. ഇപ്പോഴും ജയിലില്‍ കഴിയുകയാണ് പോള്‍ ഹെഗ്ഗാസി.

