വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ

വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ

Kerala

വാഹന പ്രചരണ ജാഥ പത്തനംതിട്ടയിൽ നാളെ മുതൽ

പത്തനംതിട്ട: ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക, ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ്റെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്ത് വിടുക, അവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 16, 17 തീയതികളിൽ നടക്കും.

പത്തനംതിട്ട ജില്ലയിൽ ഉടനീളം നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ബഹു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ നിർവ്വഹിക്കും.

മാർത്തോമാ സഭയുടെ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ അധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോർജ്, പാസ്റ്റർ ജെ ജോസഫ്, പാസ്റ്റർ രാജു പൂവക്കാല തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

NCMJ സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറർ ബാബു വന്മേലിൽ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,ഫാദർ ജോണിക്കുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ഷാജി കെ ജോർജ്,ഫാദർ ഒ എം സാമുവേൽ, അനീഷ് കെ തോമസ്,ഫാദർ സാജു തോമസ് എന്നിവർ ജാഥ നയിക്കും.

ഈ വാഹന റാലിയിൽ അങ്ങയും സഭയിലെ എല്ലാ വിശ്വാസികളും പങ്കെടുത്ത് ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങളിലും അവകാശ ലംഘനങ്ങളിലും പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥനയോടെ,
അനീഷ് കെ തോമസ്
സ്റ്റേറ്റ് കോർഡിനേറ്റർ
98464 41828

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.