എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍
എച്ച്.എം.ഐ. യുടെ യുവജന വിഭാഗമായ കംഫെര്‍ട്ടിംഗ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (സി.സി.വൈ.എം.) കോട്ടയം ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വെകിട്ട് 4.30 വരെ പാമ്പാടി പുതുശ്ശേരി ഓഡിറ്റോറിയത്തില്‍ വച്ച് എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍ “Focus to win” നടന്നു.
എച്ച്.എം.ഐ. അസ്സൊ. ഡയറക്ടര്‍ ഇവാ. ടി.സി. മത്തായി (റിട്ട. എ.ഇ.ഒ), പാസ്റ്റര്‍ പ്രിന്‍സ് തോമസ് (കൌണ്‍സിലര്‍ ) എന്നിവര്‍ ക്ലാസ്സുകളെടുത്തു. ബ്രദര്‍ ദാനിയേല്‍ തോമസ്, ബ്രദര്‍ സിജിന്‍ എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇവാ. ടൈറ്റസ് മത്തായി, ടാലന്റ് കണ്‍വീനര്‍ ബ്രദര്‍ ജോണ്‍ വിനോദ് സാം, കോട്ടയം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിത വി, പാസ്റ്റര്‍ ജാന്‍സന്‍ , ബ്രദര്‍ സജി, സിസ്റ്റര്‍ ശില്‍പ, സിസ്റ്റര്‍ രാജി, പാസ്റ്റര്‍ കെ.എം. മാത്യു, പാസ്റ്റര്‍ പോള്‍ ജോസഫ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.