ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം

Breaking News Health India

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം
ന്യൂഡെല്‍ഹി: ഇന്ത്യാക്കര്‍ ശരിക്കും ഞെട്ടേണ്ട ഒരു വാര്‍ത്തയാണിത്. ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളിലും ഹൃദ്രേഗ സാദ്ധ്യതയെന്ന് സര്‍വ്വേഫലം.

 

ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തരത്തില്‍ കൊളസ്ട്രോള്‍ നിലയില്‍ വന്‍ വ്യതിയാനമുള്ളതായി എസ്.ആര്‍ ‍.എല്‍ ‍. ഡയഗ്നോസ്റ്റിക് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. 2014-16 വര്‍ഷത്തില്‍ സ്.ആര്‍ ‍.എല്‍ ലാബില്‍ നടത്തിയ 3.3 ദശലക്ഷം ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകളുടെ ഫലങ്ങളില്‍നിന്നാണ് ഈ കണ്ടെത്തലിന്റെ ആധാരം.

 

ഇന്ത്യയിലെ സ്ത്രീകളുടെ മരണ കാരണങ്ങളില്‍ കാര്‍ഡിയോ വാസ്കുലര്‍ ഡിസീസിനാണ് ഒന്നാം സ്ഥാനം. ആര്‍ത്തവ വിരാമത്തിനുശേഷം മരണ കാരണമാകുന്ന ഹൃദ്രോഗങ്ങള്‍ വരുവാനുള്ള സാദ്ധ്യത പുരുഷന്മാരേക്കാള്‍ കൂടുതലാണ്. പരീക്ഷണത്തില്‍ 46-60 വയസിനിടെയുള്ള 48 ശതമാനം സ്ത്രീകള്‍ക്കും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റില്‍ വന്‍ വ്യതിയാനം രേഖപ്പെടുത്തുകയുണ്ടായി.

 

കൊഴുപ്പ് കൂടിയ ഭക്ഷണം, പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിത ഉപയോഗം, സമ്പൂര്‍ണ്ണ ധാന്യങ്ങളുടെയും, പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം മൂലമുണ്ടാകുന്ന അമിത വണ്ണം, വ്യായാമമില്ലാത്ത ജീവിത ശൈലി, ഉയര്‍ന്ന മാനസിക പിരിമുറുക്കം, പുകവലി എന്നിവയാണ് ഇന്ത്യയില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മുഖ്യ കാരണങ്ങള്‍ ‍.

 
ഹൃദ്രോഗത്തെ പ്രതിരോധിക്കാനായി ഭക്ഷണ ശീലത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നേ മതിയാകു. നാരാംശം കൂടുതലടങ്ങിയ ഭക്ഷണം, ഒമേഗ 3 ഫാറ്റി ആസിഡ്, പഴങ്ങള്‍ ‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

 

കൊഴുപ്പ്, സോഡിയം, കൊളസ്ട്രോള്‍ എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക. ഇത് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുവാനും ഉപകരിക്കും. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ശരീരഭാരം നിയന്ത്രിക്കുക, പ്രമേഹ സാദ്ധ്യത കുറയ്ക്കുക, മാനസിക പിരിമുറുക്കം നിയന്ത്രിക്കുക മുതലായവ ശീലമാക്കിയാല്‍ ഹൃദ്രോഗത്തെ നിങ്ങള്‍ക്കുതന്നെ പ്രതിരോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.