കേന്ദ്ര സ്കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്കൂളുകളിലും അദ്ധ്യാപക പരിശീലന കോഴ്സുകളിലും യോഗ നിര്‍ബന്ധിത പാഠ്യ വിഷയമായി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി.
ആറുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായിരിക്കും യോഗ ഉള്‍പ്പെടുത്തുക. നാഷണല്‍ യോഗ ടീച്ചേഴ്സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. അതേസമയം യോഗ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. പക്ഷേ കേന്ദ്രീയ വിദ്യാലയങ്ങള്‍ , ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ യോഗ നിര്‍ബന്ധിത വിഷയമായിരിക്കും.
അദ്ധ്യാപക പരിശീലന കോഴ്സുകളില്‍ യോഗ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിലബസ് തയ്യാറായിക്കഴിഞ്ഞു. മന്ത്രിയുടെ ഈ പ്രഖ്യാപനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് പെന്തക്കോസ്ത്-ബ്രദറണ്‍ -ബാപ്റ്റിസ്റ്റ്-പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ ക്രൈസ്തവര്‍ യോഗയെ അനുകൂലിക്കാത്ത സ്ഥിതിയില്‍ ഇവരുടെ മക്കളുടെ ഭാവിയെക്കുറിച്ച് വിഷമിക്കുന്നുണ്ട്.
യോഗയെക്കുറിച്ചുള്ള പഠനത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ പ്രാക്ടിക്കലിന്റെ പേരില്‍ അറിഞ്ഞോ അറിയാതെയോ കുട്ടികളെ ബാധിക്കരുതെന്നു പ്രാര്‍ത്ഥിക്കുന്നു.

