കക്കിരി-സലാഡ് വെള്ളരിയുടെ ഗുണങ്ങള്‍
വീട്ടു പറമ്പിലും മട്ടുപ്പാവിലും പോളിഹൌസിലും ഒക്കെ കൃഷി ചെയ്യാന്‍ പറ്റിയ ഒരു പച്ചക്കറി വിളയാണ് കക്കിരി.
വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട കക്കിരി പ്രധാനമായും മൂന്നു ടൈപ്പ് ഉണ്ടെങ്കിലും ഇംഗ്ളീഷ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന കടും പച്ച നിറമുള്ള ടൈപ്പാണ് നമ്മുടെ എല്ലാം പ്രിയപ്പെട്ട കക്കിരി.
ജലാംശങ്ങളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന കക്കിരി വൈറ്റമിനുകളുടെയും ധാതു ലവണങ്ങളുടെയും കലവറകൂടിയാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിനും ഇത് ഉത്തമമാണ്.
മലബന്ധം തടയുന്നതിനും ദഹന പ്രക്രീയ സുഗമമാക്കുന്നതിനും കക്കിരി സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും കക്കിരിക്ക് കഴിവുണ്ട്. കക്കിരി കഴിക്കുന്നതുമൂലം ശരീരത്തിനു ഉന്മേഷം പകരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകാരപ്രദമാണ്.
കാലറി വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട്തന്നെ പ്രായഭേദമെന്യേ ആര്‍ക്കും കക്കിരി കഴിക്കാവുന്നതാണ് എന്നതാണ് ഈ പച്ചക്കറിയുടെ ഏറ്റവും വലിയ പ്രത്യേകത.

