നൈജീരിയായില്‍ തെരുവില്‍ സുവിശേഷം പ്രസംഗിച്ച യുവതിയെ കൊലപ്പെടുത്തി
അബുജ: നൈജീരിയായില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ച യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തി.
നൈജീരിയായുടെ തലസ്ഥാന നഗരിയായ അബുജയില്‍ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യയും സുവിശേഷകയുമായ യൂനിസ് ഒലവോലി (41) ആണ് കൊല്ലപ്പെട്ടത്.
യൂനിസിന്റെ ജഡം ബൈബിളിനു പുറത്ത് തലവെച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
പാവപ്പെട്ട കുടുംബത്തിലെ അംഗവും ചര്‍ച്ചിലെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഒലവോലി എലിഷയുടെ ഭാര്യയാണ് യൂനിസ്.
കഴുത്തറത്ത് രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ട ജഡത്തിനു സമീപം പ്രസംഗത്തിനുപയോഗിച്ച ഒരു മെഗാഫോണും കണ്ടെത്തി.
സംഭവത്തില്‍ പ്രതികളായ 6 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പതിവായി എല്ലാ രാവിലെയും യൂനിസ് തെരുവോരങ്ങളില്‍ പോയി സുവിശേഷം പ്രസംഗിക്കാറുണ്ടെന്ന് ഭര്‍ത്താവ് പാസ്റ്റര്‍ ഒലിവോലി പറഞ്ഞു.
യൂനിസ് പ്രസംഗിക്കാന്‍ പോകുമ്പോള്‍ അടുത്തുള്ള മോസ്ക്കിലെ ആളുകള്‍ കളിയാക്കാറുണ്ടെന്നും ഒലിവോലി പറഞ്ഞു. അതിരാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോയ യുവാക്കളാണ് യൂനിസ് മുറിവേറ്റു കിടക്കുന്നതായി വീട്ടിലെത്തി അറിയിച്ചതെന്ന് ഒലിവോലി പറഞ്ഞു. ഞാനും ആണ്‍മക്കളും കൂടി പൊടുന്നനവെ ചെന്നു നോക്കിയപ്പോള്‍ മരണപ്പെട്ട അവസ്ഥയിലായിരുന്നു കണ്ടത്.
രണ്ടു ആണ്‍മക്കളെ കൂടാതെ ഒരു മകളുമുണ്ട് ഈ ദമ്പതികള്‍ക്ക്.

