ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

Convention

ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ 102 – മത് കൺവെൻഷന് ഏപ്രിൽ 5 ഞായറാഴ്ച്ച റാന്നി ഇട്ടിയപ്പാറ പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

ഏപ്രിൽ 5 ഞായർ വൈകിട്ട് 5:30 ന് ഗായകൻ ബിനോയ്‌ ചാക്കോ നയിച്ച ഗാനസന്ധ്യയോടെ ആരംഭിച്ച യോഗം ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ജനറൽ പ്രസിഡന്റ്‌ റവ. ഡോ. റ്റി. വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര റാന്നി) അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് മാത്യു സ്വാഗതവും, പാ. ജെയിംസ്സ്കുട്ടി വി. എസ്. കൃതജ്ഞതയും അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ സി. സി. എബ്രഹാം, ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, പാ. ഡോ. ഷിബു കെ. മാത്യു, ഡോക്ടർ സുമ (റ്റി എം. എം. ഹോസ്പിറ്റൽ ), പാസ്റ്റർമാരായ ബേബി ജോൺസൻ, ജിതിൻ മാവേലിക്കര, സാം മാത്യു, ബിജു സി. എക്സ്. ബിന്നി ജോൺ, ഷിബു മാത്യു, ജോൺസൻ കുണ്ടറ, ജോ തോമസ് ബാംഗ്ലൂർ, സാം കുമരകം എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും.

ലോർഡ്സൺ ആന്റണി, ഇമ്മാനുവൽ കെ. ബി., സ്റ്റാൻലി എബ്രഹാം എന്നിവർ അതിഥിഗായകരായും, റോബിൻ ജോസഫ് നയിക്കുന്ന സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പകൽ യോഗങ്ങൾ രാവിലെ 9:00 മണി മുതൽ 12 വരെയും, രാത്രി യോഗങ്ങൾ വൈകുന്നേരം 5:30 മുതൽ 9:00 വരെയും ആണ്.

ഏപ്രിൽ 12 ഞായർ രാവിലെ 8 മണിക്ക് സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും ഉണ്ട്. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ സമാപന സന്ദേശത്തോടുകൂടെ കൺവെൻഷൻ സമാപിക്കും.

കൺവെൻഷന്റെ ഒരുക്കങ്ങൾക്കായി പാസ്റ്റർ സന്തോഷ്‌ മേമനയുടെ നേതൃത്വത്തിൽ നൂറ് പേരുടെ സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ ക്രമീകരങ്ങൾ ചെയ്തുവരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.