ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ്

Breaking News Kerala

ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ്
ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ലോക്കല്‍ സഭകളില്‍ ആഭരണ ധാരികള്‍ക്ക് അംഗത്വം നല്‍കുകയോ, കര്‍ത്തൃമേശ കൊടുക്കുകയോ ചെയ്യരുതെന്ന് സഭയുടെ സംഘടനാ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് പറഞ്ഞു.

 

മദ്ധ്യമേഖലയിലുള്ള ശുശ്രൂഷകന്മാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിശുദ്ധ ജീവിതത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് അംഗത്വം നല്‍കി അംഗസംഖ്യ കൂട്ടുവാനും ദൈവദാസന്മാര്‍ ശ്രമിക്കരുതെന്ന് പാസ്റ്റര്‍ പരഞ്ഞു.

 

ദൈവസഭകള്‍ പൊതുവേ ആത്മീയ ശോഷണം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐ.പി.സി. സഭ വ്യക്തമായ ഒരു നിലപാട് എടുത്തിരിക്കുന്നതില്‍ സഭയുടെ നല്ല ഭാവി ആഗ്രഹിക്കുന്ന കര്‍ത്തൃദാസന്മാരും വിശ്വാസികളും സന്തോഷത്തിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.