ആപ്പിള്‍ സൌന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമം
“An apple daily can avoid doctor’ (ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കാന്‍ സഹായിക്കും) എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ചുരുക്കമാണ്.
ഈ പഴമൊഴി വിവിധ ആരോഗ്യ പഠനങ്ങളും ശരി വയ്ക്കുന്നു. ആപ്പിള്‍ അത്രയേറെ നമ്മെ സഹായിക്കുന്നു എന്ന സത്യം അറിയണം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും, ചര്‍മ്മ സംരക്ഷണത്തിനും ആപ്പിള്‍ പ്രയോജനം ചെയ്യുന്നു.
100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 150 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.
ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളവനോയ്ഡ്, പോളീഫിനോള്‍സ് എന്നി ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങള്കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
അമിത വണ്ണം, സന്ധിവാതം, വിളര്‍ച്ച, ബ്രോങ്ക്യന് ആസ്ത്മ, മൂത്രാശയ വീക്കം എന്നിവയ്ക്കും ആപ്പിള്‍ പ്രതിവിധിയായി ഉപയോഗിക്കുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനും സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
ക്ഷീണം അകറ്റാന്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
ആപ്പിള്‍ , തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴമ്പു മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനു ഗുണപ്രദമാണ്.
ദിവസവും ആപ്പിള്‍ കഴിക്കുന്നതു ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മ്മ രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു.
ദന്താരോഗ്യത്തിനും ഫലപ്രദമാണ് ആപ്പിള്‍ . പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാനും വൈറസിനെ ചെറുക്കാനും ശേഷിയുണ്ട്. ഇത് സൂഷ്മാണുക്കളില്നിന്ന് പല്ലിനെ സംരക്ഷിക്കുന്നു.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
ശ്വാസകോശ ക്യാന്‍സര്‍ , സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ഉത്തമമാണ്.
റൂമാറ്റിസം എന്ന രോഗത്തില്‍നിന്നും ആശ്വാസം പകരുവാന്‍ സഹായിക്കുന്നു.
ആസ്ത്മ ഉള്ള കുട്ടികള്‍ ദിവസവും ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് ശ്വാസം മുട്ടല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നുവെന്നു പഠനം പറയുന്നു.
ആല്ഷിമേഴ്സിനെ ചെറുക്കുന്നു.
തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു.
പ്രമേഹ നിയന്ത്രണത്തിനു ആപ്പിള്‍ ഉത്തമമാണ്.
മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ആപ്പിള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വെച്ചതിനുശേഷം ഉപയോഗിക്കുക. കീടനാശിനികളോ മറ്റു രാസപ്രയോഗങ്ങളോ നടത്തിയിട്ടുണ്ടെങ്കില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കും. ഇതിനു കാര്‍ഷിക സര്‍വ്വകലാശാലയിലെ വെജി വാഷും ഉപയോഗിക്കാവുന്നതാണ്.

