മിഷണറി വിമാനം റാഞ്ചിയ അക്രമിയോട് സുവിശേഷം പങ്കുവെച്ച് മനസു മാറ്റിയ പൈലറ്റ് ജിം
കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ സുഡാന് മുകളിലൂടെ റാഞ്ചിയെടുത്ത സമാരിറ്റന്‍ പഴ്സ് മിഷണറി വിമാനത്തിന്റെ പൈലറ്റ് തന്റെ വിമാനം റാഞ്ചിയ മനുഷ്യനോട് സുവിശേഷം പങ്കുവെച്ച നിമിഷം വിവരിക്കുന്നു.
ജിം സ്ട്രീറ്റ് തന്റെ സ്റ്റാഫ് അംഗം ബെന്നിനോടൊപ്പം മരുന്നുകള്‍ വിതരണം ചെയ്യുകയായിരുന്നു. പറക്കലിനിടെ വിമാനത്തിന്റെ പിന്നില്‍നിന്ന് മുഖം മൂടി ധരിച്ച ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ആയുധധാരിയായ അയാള്‍ ചാഡിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിമാനത്തിന് അവിടെ ഒരു റണ്‍വേയില്‍ എത്താന്‍ ആവശ്യമായ ഇന്ധനം ഉണ്ടായിരുന്നില്ല. സ്ട്രീറ്റ് ആ നിര്‍മ്ണായക നിമിഷത്തെക്കുറിച്ച് ഓണ്‍ ദി ഹൌണ്ട് വിത്ത് സമാരിറ്റന്‍ പഴിസിനോട് വിവരിച്ചു.
അയാള്‍ ഒരു തോക്ക് ഉയര്‍ത്തി വെടിയുണ്ടകളുടെ 13 റൌണ്ട് നിറച്ചിട്ടുണ്ടെന്ന് എന്നെ കാണിച്ചു. അത് തോക്കിലേക്ക് ഇടുന്ന ട്രിഗറില്‍ വിരല്‍ വച്ചുകൊണ്ട് തോക്ക് ഉയര്‍ത്തി എന്റെ മുഖത്തേക്കു ചൂണ്ടുന്നു.
എന്നെയും ബെന്നിനയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ത്തന്നെ സ്ട്രീറ്റ് ദൈവത്തോട് സംസാരിച്ചു. താന്‍ ഹൈജാക്കറോട് തന്റെ കുടുംബം എവിടെയാണെന്ന് ചോദിച്ചു.
അയാള്‍ മറുപടി നല്‍കി. അവരെല്ലാം മരിച്ചുപോയി. മുഖംമൂടി അഴിച്ചുമാറ്റി ഹൈജാക്കര്‍ കരയാന്‍ തുടങ്ങി. സ്ട്രീറ്റ് യോഹന്നാന്‍ 3:16 വാക്യം അയാളുമായി പങ്കുവെച്ചു.
സുവിശേഷം പറഞ്ഞ് ഒടുവില്‍ സ്ട്രീറ്റ് വിമാനം ഉദ്ദേശിച്ച ലക്ഷ്യസ്ഥാനമായ മൈറൂട്ടില്‍ നിന്ന് ഏകദേശം 400 മൈല്‍ (660 കിമി.) അകലെ വൌവില്‍ ലാന്‍ഡ് ചെയ്തു.
ഫ്രാങ്ക്ളിന്‍ ഗ്രഹാം നേതൃത്വം നല്‍കുന്ന സമാരിറ്റന്‍ പഴ്സ് എന്ന അന്താരാഷ്ട്ര സുവിശേഷ മിഷണറി സംഘടനയുടെ വേള്‍ഡ് മെഡിക്കല്‍ മിഷന്റെ ഭാഗമായ 30-ലധികം രാജ്യങ്ങളില്‍ സേവനം ചെയ്തു വരുന്നു.

