മൊജ്തബ ഖമേനി ആശുപത്രിയില്‍ അബോധാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍
അയത്തുള്ള ഖമേനിയുടെ മരണശേഷം പരമോന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ട മകനും പിന്‍ഗാമിയുമായ മൊജ്തബ ഖമേനി നിലവില്‍ ക്വേം നഗരത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്നും ദി ടൈംസിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യമായി ചോര്‍ത്തപ്പെട്ട റിപ്പോര്‍ട്ടു പ്രകാരം പിതാവിന്റെ മരണശേഷം മൊജ്തബ ഖമേനി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു എന്നിരുന്നാലും നിയമനത്തിനുശേഷം അദ്ദേഹം ഭരണത്തിലോ തീരുമാനമെടുക്കലിലോ സജീവമായ ഒരു പങ്ക് വഹിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പകരം ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് രാജ്യത്തിന്റെ കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനിയന്‍ അധികൃതര്‍ ഖമേനി ഒരു യുദ്ധ മുറിയില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
എന്നാല്‍ വീഡിയോ പരിശോധനയില്‍ അന്താരാഷ്ട്ര വിശകലന വിദഗ്ദ്ധര്‍ അതിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടുണ്ട്.
ഇത് കൃത്രിമ ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതായിരിക്കാമെന്നാണ് നിഗമനം എന്നും റിപ്പോര്‍ട്ടുണ്ട്.

