എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം

എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം

Breaking News Top News

എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗം തെറ്റായ ചിന്തയിലേക്ക് നയിക്കുന്നതായി പഠനം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ചാറ്റ്ബോട്ടുകളായ ചാറ്റ് ജിപിടി, ക്ളോഡ്, ഗൂഗിള്‍ ജെമിനി തുടങ്ങിയവയുടെ അമിത ഉപയോഗം ആളുകളെ തെറ്റായ ചിന്തകളിലേക്ക് നയിക്കുന്നതായി യു.എസിലെ എംഐടി സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

മനുഷ്യര്‍ എന്തു പറഞ്ഞാലും അവയെ പിന്താങ്ങുന്ന രീതിയാണ് ചാറ്റ് ബോട്ടുകള്‍ നിലവില്‍ എടുക്കുന്നത്.

ഒരാള്‍ ഒരു തെറ്റായ കാര്യത്തിലോ അശാസ്ത്രീയമായ കാര്യത്തിലോ വിശ്വസിക്കുകയും അത് ചാറ്റ് ബോട്ടിനോട് പങ്കുവെയ്ക്കുകയും ചെയ്താല്‍ അതിനെ തിരുത്തുന്നതിനു പകരം നിങ്ങള്‍ പറയുന്നത് ശരിയാണ് എന്ന രീതിയിലുള്ള മറുപടികളാണ് ചാറ്റ്ബോട്ടുകള്‍ നല്‍കുന്നത്.

ഇത്തരം വിവരങ്ങള്‍ ചാറ്റ് ബോട്ടുകളില്‍നിന്നും ലഭിക്കുമ്പോള്‍ മനുഷ്യര്‍ തെറ്റായ ചിന്താഗതിയിലും കാഴ്ചപ്പാടിലും കൂടുതല്‍ ഉറച്ചു നില്‍ക്കുകയും അന്ധമായ ആത്മ വിശ്വാസത്തിലേക്ക് വീഴുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഇതിനെ ഡെല്യൂഷന്‍ സ്പൈറല്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.