മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി

മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി

Breaking News India Top News

മതപരിവര്‍ത്തന കുറ്റത്തില്‍നിന്ന് നേപ്പാള്‍ പാസ്റ്ററെ കുറ്റവിമുക്തനാക്കി

നേപ്പാളില്‍ സ്കൂള്‍ കുട്ടികളെ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്തു എന്ന പേരില്‍ ചാര്‍ജ്ജ് ചെയ്ത കേസില്‍ 15 മാസം നീണ്ടുവിന്ന കേസില്‍ ഒരു പാസ്റ്ററെ കുറ്റവിമുക്തനാക്കി.

പാസ്റ്റര്‍ ജന്മജയ ഭട്ടാറായിക്കെതിരായ തെളിവുകളുടെ അഭാവം മൂലം മാര്‍ച്ച് 24-ന് പടിഞ്ഞാറന്‍ നഗരമായ ധന്‍ഗാഡിയിലെ കൈലാലി ജില്ലാ കോടതി എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു.

2024 ഡിസംബര്‍ മുതലുള്ള നിയമ പോരാട്ടത്തിനാണ് തിരശ്ശീല വീണത്. പാസ്റ്റര്‍ ഭട്ടറായിയും സംഘവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 30 ബാഗുകളും വസ്ത്രങ്ങളും വിതരണം ചെയ്തതിനു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്.

ശ്രീ ബാല്‍ കല്യാണ്‍ സെക്കന്‍ഡറി സ്കൂള്‍, ഷാഹിദ് സ്മൃതി മാധ്യമിക് വിദ്യാലയം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക സ്കൂളുകളുടെ അഭ്യര്‍ത്ഥന പ്രകാരം പാസ്റ്റര്‍ ഭട്ടാറായി വര്‍ഷങ്ങളായി ക്രിസ്തുമസ് സീസണില്‍ സമ്മാനങ്ങള്‍ നല്‍കി വന്നിരുന്നു.

പാസ്റ്റര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഈ പരിപാടി പോസ്റ്റു ചെയ്തപ്പോള്‍ ചില മതമൌലിക വാദികള്‍ പ്രതിഷേധിക്കുകയും സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയിലെ ചില ഹിന്ദു അംഗങ്ങള്‍ പരാതിപ്പെടുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് പാസ്റ്റര്‍ ഭട്ടാറായി അറസ്റ്റു ചെയ്യപ്പെട്ടത്. മൂന്നാഴ്ചയ്ക്കുശേഷം 2,50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.