വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

Breaking News India

വന്ദേമാതരം നിര്‍ബന്ധമാക്കുന്നു; ഇതിനെതിരെ നാഗാലാന്‍ഡില്‍ വന്‍ പ്രതിഷേധം

കൊഹിമ: ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര ഉത്തരവിനെതിരെ നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എന്‍എസ്എഫ്) നേതൃത്വത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും പൌരന്മാരും തിങ്കളാഴ്ച കൊഹിമയില്‍ പ്രതിഷേധ റാലി നടത്തി.

ഉത്തരവ് മതേതരത്വത്തിനു നേരെയുള്ള ആക്രമണം, നാഗാ അവകാശങ്ങളില്‍ ഒത്തുതീര്‍പ്പില്ല, അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ളേക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ കൊഹിമ നഗരത്തില്‍നിന്നും ലോക്ഭവന്‍ വരെ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധക്കാര്‍ നാഗാലാന്‍ഡ് ഗവര്‍ണര്‍ മുഖേന രാഷ്ട്രപതി ദ്രൌപതി മുര്‍മുവിന് നിവേദനം നല്‍കി.

എന്‍എസ്എഫ് പ്രസിഡന്റ് എംതെയ്സുദീങ് ഹെറാങ്, നാഗാപീപ്പിള്‍സ് മൂവ്മെന്റ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, നാഗാലാന്റ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറം, നാഗാലാന്‍ഡ് ക്രിസ്ത്യന്‍ റിവൈവല്‍ ചര്‍ച്ചസ്, കത്തോലിക്കാ അസോസിയേഷന്‍ ഓഫ് നാഗാലാന്‍ഡ് പ്രതിഷേധകരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.