ഡെങ്കി പ്രതിരോധത്തിനു ആദ്യ വാക്സിന്‍ ‘ക്യു ഡെങ്ക’ ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്തെ ഒരു മാരക പകര്‍ച്ചവ്യാധിയായ ഡെങ്കിപ്പനിയെ പ്രതിരോധിക്കുവാനുള്ള ആദ്യ വാക്സിന്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ജപ്പാനീസ് ബയോ ഫാര്‍മ കമ്പനിയായ റ്റേകഡ വികസിപ്പിച്ച ക്യു ഡെങ്ക എന്ന വാക്സിന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് (സിഡിഎസ് സിഒ) കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ രാജ്യത്തെ ആദ്യ ഡെങ്കിപ്പനി വാക്സിന്‍ ആശുപത്രികളിലെത്തും.
ആഗോള തലത്തില്‍ 41 രാജ്യങ്ങളിലാണ് നിലവില്‍ ഈ വാക്സിന്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 4 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
3 മാസത്തെ ഇടവേളകളില്‍ രണ്ട് ഡോസുകളായാണ് ഇത് സ്വീകരിക്കുന്നത്.
ഇന്ത്യയിലെ 480 പേരിലും ആഗോള തലത്തില്‍ 28,000 പേരിലുമാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്.

