ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു

ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു

Asia Breaking News Middle East

ടെമ്പിള്‍ മൌണ്ട് പര്യവേഷണത്തിനു തുടക്കമിട്ട പ്രശസ്ത പുരാവസ്തു ഗവേഷകന്‍ ഗബ്രിയേല്‍ ബാര്‍കെ അന്തരിച്ചു

യെരുശലേം: പ്രശസ്ത യിസ്രായേല്‍ പുരാവസ്തു ഗവേഷകനായ പ്രൊഫ. ഗബ്രിയേല്‍ ബാര്‍കെ (81) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി കഴിഞ്ഞ അദ്ദേഹം ഞായറാഴ്ചയാണ് വിടവാങ്ങിയത്.

യെരുശലേം ദൈവാലയ സ്ഥലമായ ടെമ്പിള്‍ മൌണ്ടിന്റെ പര്യവേഷണത്തിനു തുടക്കമിട്ടത് ബാര്‍കേയാണ്. ടെമ്പിള്‍ മൌണ്ടില്‍നിന്നുള്ള മണ്ണിനെക്കുറിച്ചുള്ള തന്റെ പയനിയറിംഗ് പ്രവര്‍ത്തനത്തിനും ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയ ബൈബിള്‍ ഗ്രന്ഥങ്ങളില്‍ ഒന്ന് കണ്ടെത്തിയതിനും അദ്ദേഹം പ്രശസ്തി നേടി.

1944-ല്‍ ഹംഗറിയിലെ ബുദാപെസ്റ്റില്‍ യെഹൂദ കുടുംബത്തില്‍ ജനിച്ചു. നാസി പീഢനകാലത്ത് കുടുംബത്തോടൊപ്പം 6-മത്തെ വയസില്‍ യിസ്രായേലിലേക്ക് കുടിയേറി.

ടെല്‍ അവീവ് സര്‍വ്വകലാശാലയില്‍നിന്ന് പുരാവസ്തു ശാസ്ത്രം, താരതമ്യ മതം, കൃഷിശാസ്ത്രം എന്നിവ പഠിച്ചു. തുടര്‍ന്ന് ബാര്‍ ഇലാന്‍ യൂണിവേഴ്സിറ്റിയിലും മൌണ്ട് സിയോനിലെ യെരുശലേം യൂണിവേഴ്സിറ്റി കോളേജിലും ലക്ചററായിരുന്നു. 1985-ല്‍ അതേ സര്‍വ്വകലാശാലയില്‍നിന്നും പിഎച്ച്ഡി നേടി.

യെരുശലേമിന്റെ പുരാവസ്തു ശാസ്ത്രം, ബൈബിള്‍ പുരാവസ്തു ശാസ്ത്രം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നൂറുകണക്കിനു പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

2005 മുതല്‍ ടെമ്പിള്‍ മൌണ്ട് സിഫ്റ്റിംഗ് പ്രൊജക്ട് എന്ന പേരില്‍ യെരുശലേം ദൈവാലയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും പ്രൊജക്ടുകള്‍ക്കും കൂടുതല്‍ ശ്രദ്ധ തിരിച്ചു.

യിസ്രായേലില്‍നിന്നും ലോകമെമ്പാടുമുള്ള 2,60,000 ത്തിലധികം സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ ടെമ്പിള്‍മൌണ്ട് സിഫ്റ്റിംഗ് പ്രൊജക്ട് ഏകദേശം അര ദശലക്ഷം കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. ടെമ്പിള്‍ മൌണ്ട് യഹൂദ ജനതയുടെ ഹൃദയവും ആത്മാവുമാണ്.

മതവിശ്വാസികളല്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാവരെയും ബാര്‍കെ പറഞ്ഞു. പുരാവസ്തു ഗവേഷണത്തിനുള്ള യെരുശലേം സമ്മാനം 1996-ല്‍ ലഭിച്ചു. ബാര്‍കെ തന്റെ ഭാര്യയുമായി ചേര്‍ന്നായിരുന്നു ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

യെരുശലേമിലെ ഓരോ മുക്കും മൂലയും ബാര്‍കെയ്ക്ക് സുപരിചിതമായിരുന്നതായി അദ്ദേഹത്തിന്റെ ശിഷ്യര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.