സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

Breaking News Middle East

സിറിയയിലെ ആ്യന്തര യുദ്ധം; ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പാലായനം ചെയ്തു

അലെപ്പോ: സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയില്‍ പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളായി നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുകയും ചെയ്തു. ഇതില്‍ ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു.

യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും തുടരുന്ന ക്രൈസ്തവര്‍ ഉണ്ട്.

സര്‍ക്കാര്‍ സേനയും കുര്‍ദ്ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമേക്രാറ്റിക് ഫോഴ്സും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ വ്യാഴാഴ്ച അലപ്പോയിലെ ഒരു യുദ്ധ പ്രദേശം വിട്ടുപോകാന്‍ സിറിയന്‍ അധികൃതര്‍ പൌരന്മാര്‍ക്ക് മുപന്നറിയിപ്പ നല്‍കുകയും, ഒഴിഞ്ഞുപോകാനായി ഒരു ഇടനാഴി തുറന്നുകൊടുക്കുകയും ചെയ്തു.

പ്രദേശത്തെ ചില ക്രൈസ്തവര്‍ വീടുകളില്‍ത്തന്നെ കഴിഞ്ഞു. ചിലര്‍ സുരക്ഷിതമായ സ്ഥലങ്ങളിലെ പള്ളികളിലേക്ക് അഭയത്തിനായി പോയി എന്നു ചില ക്രിസ്ക്യന്‍ സംഘടനകള്‍ പറയുന്നു.മിക്കവര്‍ക്കും ഒന്നും ഉണ്ടായിരുന്നില്ല.

ഭക്ഷണത്തിനും പുതപ്പിനും സാമ്പത്തിക സഹായം നല്‍കുന്നു. ഓപ്പറേഷന്‍ ഡോര്‍സ് എന്ന സംഘടന വ്യക്തമാക്കി. 2012-ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് രാജ്യത്ത് 15 ലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു.

പലരും ലെബനോനിലേക്കോ യൂറോപ്പിലേക്കോ പലായനം ചെയ്തുവെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിനു ക്രൈസ്തവര്‍ രാജ്യത്തുതന്നെയുണ്ടെന്നു കണക്കുകള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.