ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്'', സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

Breaking News Europe Top News

“ക്രിസ്ത്യാനികളെ കൊല്ലാനുള്ള ദൌത്യത്തിലാണ്”, സ്പെയിനില്‍ 3 പേരെ കുത്തിയ കൌമാരക്കാരന്‍ അമ്മയോട്

സ്പെയിനില്‍ 3 പേരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കൌമാരക്കാരനായ ജിഹാദിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡ്രി ഡില്ലിലെ പ്യുന്റെ ഡി വല്ലെക്കാസ് പരിസരത്താണ് ആക്രമണം നടന്നത്.

ഒരു വൃദ്ധ, രണ്ടു പുരുഷന്മാര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഏതാനും മണിക്കൂറുകള്‍ക്കുശേഷം പ്രതിയുടെ സഹോദരന്‍ പോലീസിനെ വിളിച്ചു പറഞ്ഞു, അയാള്‍ ഒരു കത്തിയുമായി വീട്ടിനുള്ളില്‍ ഉണ്ട് വളരെ ആക്രമണാത്മകമായി പെരുമാറുന്നു.

പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി. പ്രതി വലിയ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാലു തവണ പോലീസ് വെടിവച്ചു.

ഗുരുതരമായി പരിക്കേറ്റ പ്രതിയെ പോലീസ് തന്നെ ഗ്രിഗോറിയോ ആശുപത്രിയില്‍ എത്തിച്ചു. കനത്ത പോലീസ് കാവലില്‍ ചികിത്സയില്‍ തുടരുകയാണ്.

പരിക്കേറ്റവര്‍ക്ക് ജീവനു ഭീഷണിയില്ലെന്നും അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. പ്രതി മോറോക്കന്‍ വംശജനായ സ്പെയിന്‍ പൌരത്വമുള്ള മുഹമ്മദ് എന്ന 18 കാരനാണെന്ന് തിരിച്ചറിഞ്ഞു.

ഇയാള്‍ ആളുകളെ കുത്തിയശേഷം അല്ലാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട് ഇസ്ളാമിക വാക്കുകള്‍ ഉച്ചരിച്ചു രക്ഷപെടുകയായിരുന്നു. തന്റെ ദൌത്യം ക്രിസ്ത്യാനികളെ കൊന്നൊടുക്കുക എന്നതും സ്വയം ശുദ്ധീകരിക്കേണ്ടതുണ്ടെന്നും അമ്മയോടു പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ ജഡ്ജിയോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പ്രതി മുഹമ്മദ് സിറിയയിലെ ഐഡിസ് പോരാളികള്‍ അജയ്യരാണെന്നു തോന്നിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതായി അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് കാപ്റ്റഗണ്‍ കഴിച്ചിട്ടുണ്ടോ എന്നു സംശയമുണ്ട്. അന്വേഷണം തുടരുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.