എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയില്‍
എവറസ്റ്റ് ഭൂകമ്പ സാദ്ധ്യത കൂടിയ മേഖലയില്‍ 61 ശതമാനം പ്രദേശവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.
75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണ്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ ഹൈ റിസ്ക് സോണ്‍ നാലിലും അഞ്ചിലുമായി മാറി മാറി നിന്ന ഹാമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്.
നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാദ്ധ്യത ദശകത്തില്‍ കൂടുതലായി വര്‍ദ്ധിച്ചു കാണുന്നു. ഹിമാലയത്തിനു ചുറ്റുമുള്ള പ്രദേശത്ത് സാദ്ധ്യത തെക്കോട്ട് വര്‍ദ്ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്.
ഡെറാഡൂണിലെ മൊഹിന്ദില്‍ തുടങ്ങി ദെലായന്‍ ബെല്‍റ്റിലൂടെ ഒരുപോലെയാണ് ഇതെന്ന് സീനിയര്‍ ശാസ്ത്രജ്ഞര്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ മേഖലയിലുള്ളവര്‍ നഗരങ്ങള്‍ പ്ളാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ സാദ്ധ്യതാ മേഖലകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രസിദ്ധീകരിച്ചു. ഭൂകമ്പ ഡിസൈന്‍ കോഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

