പ്രസംഗത്തിനിടെ പാസ്റ്ററെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 60 വര്‍ഷം വരെ തടവു ശിക്ഷ
യു.എസിലെ പെന്‍സില്‍വാനിയായില്‍ കഴിഞ്ഞ വര്‍ഷം ഒരു ചര്‍ച്ചിലെ ആരാധനയ്ക്കിടെ പ്രസംഗ പീഠത്തില്‍ പ്രസംഗിച്ചുകൊണ്ടുനിന്ന പാസ്റ്റര്‍ക്കു നേരെ തോക്കു ചൂണ്ടിയ യുവാവിനു 60 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു.
സംഭവത്തില്‍ പ്രതി ബര്‍ണാഡ് പോളിറ്റ് (27) കുറ്റം സമ്മതിച്ചിരുന്നു. പക്ഷെ മാനസിക പ്രശ്നങ്ങളുള്ള ആളാണ്. മൂന്നാം ഡിഗ്രി കൊലപാതകം, നരഹത്യാ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.
തന്റെ കസിന്‍ ഡെറക് പോളിറ്റിനെ കൊലപ്പെടുത്തിയതിനും ഡ്വെല്ലിംഗ് പ്ളെയ്സ് ചര്‍ച്ചിലെ പാസ്റ്റര്‍ ഗ്ളെന്‍ ജെര്‍മ്മനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പോളിറ്റിനെതിരെ കുറ്റം ചുമത്തി.
കുറ്റകൃത്യങ്ങളുടെ ഫലമായി ഇയാള്‍ക്ക് കുറഞ്ഞത് 20 വര്‍ഷവും പരമാവധി 60 വര്‍ഷവും വരെ തടവു ശിക്ഷ ലഭിക്കാം.
വെടിവയ്ക്കാന്‍ ശ്രമിച്ചതിന് 20 വര്‍ഷവും ബന്ധുവിനെ കൊലപ്പെടുത്തിയതിന് 15 മുതല്‍ 40 വര്‍ഷം വരെ തടവും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനില്‍ വൈറലായ ഒരു വീഡിയോയില്‍ പാസ്റ്റര്‍ ജെര്‍മ്മനി പ്രസംഗിക്കുന്നത് കാണാം.
അപ്പോള്‍ പോളിറ്റ് പെട്ടന്ന് ചര്‍ച്ചിന്റെ മുന്‍വശത്തേക്ക് എത്തി അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടി. പാസ്റ്റര്‍ പൊടുന്നനെ ഒഴിഞ്ഞുമാറി വെടിവയ്പ് ശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടു.
ഇതിനിടെ ചര്‍ച്ചിന്റെ ഡീക്കന്‍ ധൈര്യത്തോടെ ഇടപെട്ട് പോളിറ്റിനെ നേരിട്ടതായി വീഡിയോയില്‍ കാണാം.

